കോഴിക്കോട്: വനിതാ ദിനത്തിൽ വനിതകൾക്കായി സ്പെഷ്യൽ ട്രിപ്പൊരുക്കി കെ.എസ്.ആർ.ടി.സി. നാളെ 200 രൂപക്ക് കോഴിക്കോട് നഗരം ചുറ്റിക്കാണാനുള്ള ട്രിപ്പാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ബീച്ച്, മാനാഞ്ചിറ സ്ക്വയർ, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, പ്ലാനിറ്റോറിയം, ഭട്ട് റോഡ് ബീച്ച്, കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്ക്കൽ ബീച്ച് തുടങ്ങിയ സ്ഥലങ്ങളാണ് ട്രിപ്പിലുൾപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് യാത്ര തുടങ്ങുക
അതേസമയം, വനിതാ ദിനത്തിൽ കെഎസ്ആർടിസി നെഫർറ്റിറ്റി ക്രൂയിസിൽ വനിതകൾക്ക് വേണ്ടി ഉല്ലാസ യാത്രയൊരുക്കിയിട്ടുണ്ട്. 140 സീറ്റുകളാണ് നെഫർറ്റിറ്റിയിൽ വനിതകള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. വനിതകള്‍ക്ക് 600 രൂപ വരെ നിരക്ക് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ചെങ്ങന്നൂര്‍, തൃശൂര്‍, കണ്ണൂര്‍ ഡിപ്പോകളില്‍ നിന്നും വിവിധ ഡിപ്പോകളെ കോര്‍ത്തിണക്കിയാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്ര ചെയ്യുമ്പോൾ കൊച്ചിയിലെ മനോഹരമായ കടൽ അത്ഭുതങ്ങൾ ആസ്വദിക്കാൻ കഴിയുമെന്നതാണ് ഈ രസകരമായ യാത്രയുടെ പ്രത്യേകത.
.