ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതി, വോട്ടെണ്ണൽ ശനിയാഴ്ച

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചു. രാജ്യ തലസ്ഥാനം ഇനി ആര് ഭരിക്കുമെന്നറിയാൻ ശനിയാഴ്ച വരെ കാത്തിരുന്നാൽ മതി. 13,766 ബൂത്തുകളിലായി 70 മണ്ഡലങ്ങളിലെ ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തി. 6 മണിവരെ 60% ത്തോളം പോളിം​ഗ് രേഖപ്പെടുത്തിയെന്നാണ് കണക്ക്. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി അതിഷി തുടങ്ങിയവര്‍ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തു.

പോളിംഗ് ഉച്ചയോടെയാണ് ഭേദപ്പെട്ടത്. കലാപം നടന്ന വടക്ക് കിഴക്കന്‍ ദില്ലിയിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. ന്യൂനപക്ഷ വോട്ടുകള്‍ ഇവിടെ നിര്‍ണ്ണായകമാകും. കോണ്‍ഗ്രസും, അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും പിടിക്കുന്ന വോട്ടുകള്‍ ആപിന്‍റെ കണക്ക് കൂട്ടലില്‍ നിര്‍ണ്ണായകമാകും. നഗരമണ്ഡലമായ കരോള്‍ബാഗിലാണ് ഏറ്റവും കുറവ്. ബജറ്റിന്‍റെ പ്രയോജനം ബി ജെ പി പ്രതീക്ഷിക്കുന്നത് നഗര മണ്ഡലങ്ങളിലാണ്. പോളിംഗ് ശതമാനത്തില്‍ എ എ പിക്കും, ബി ജെ പിക്കും ആത്മവിശ്വാസമാണ്. നിലമെച്ചപ്പെടുമെന്നാണ് കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്.

സീതം പൂരില്‍ കളളവോട്ട് നടന്നുവെന്ന ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടി – ബി ജെ പി പ്രവർത്തകര്‍ ഏറ്റുമുട്ടി. ബി ജെ പി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്നാരോപിച്ച് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പൊലീസും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ചുംബന ആംഗ്യം കാണിച്ചുവെന്ന വനിത വോട്ടറുടെ പരാതിയില്‍ ആപ് എം എല്‍ എ ദിനേഷ് മോഹാനിയക്കെതിരെ പൊലീസ് കേസെടുത്തു.

2013 ഡിസംബറിൽ ഒരു തൂക്കുസഭയിൽ കോൺഗ്രസിന്റെ പിന്തുണയോടെ എഎപി ആദ്യമായി അധികാരത്തിലെത്തി. എന്നിരുന്നാലും, ജൻ ലോക്പാൽ ബിൽ പാസാക്കാൻ കഴിയാത്തതിന്റെ പേരിൽ വെറും 49 ദിവസത്തിനുശേഷം കെജ്‌രിവാൾ രാജിവച്ചു. 2015, 2020 വർഷങ്ങളിലെ തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ, എഎപി വൻ വിജയങ്ങൾ നേടി, യഥാക്രമം 67 ൽ 62 ഉം സീറ്റുകളും നേടി, അതേസമയം ബിജെപി ഒറ്റ അക്കത്തിലേക്ക് ചുരുങ്ങി. രണ്ട് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്ക് കീഴിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒരുമിച്ച് മത്സരിച്ചെങ്കിലും, ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ വെവ്വേറെയാണ് മത്സരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ, നഗരത്തിലുടനീളം ഒന്നിലധികം തലങ്ങളിലുള്ള സുരക്ഷ ഒരുക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ 220 കമ്പനി അർദ്ധസൈനിക വിഭാഗങ്ങളെയും 35,626 ഡൽഹി പോലീസ് ഉദ്യോഗസ്ഥരെയും 19,000 ഹോം ഗാർഡുകളെയും വിന്യസിച്ചിരുന്നു. ഡ്രോൺ നിരീക്ഷണം പോലുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങളും നിലവിലുണ്ട്.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...