മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം; കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് സുബ്രഹ്‌മണ്യനെ നോട്ടീസ് നല്‍കി വിട്ടയച്ചു

ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ വിട്ടയച്ചു. ഒന്നരമണിക്കൂർ ചോദ്യം ചെയ്‌തതിനു ശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. അദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കടത്ത് കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കേസിലാണ് എൻ. സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തത്‍. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം കൂടിയാണ് എൻ. സുബ്രഹ്‌മണ്യൻ. കലാപാഹ്വാനം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ (BNS 192, കേരള പോലീസ് ആക്ട് 120) ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എഐ ചിത്രം പോസ്റ്റ് ചെയ്‌തതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്താനാണ് ഫോൺ വാങ്ങിച്ചു വച്ചതെന്ന് പൊലീസ് പറഞ്ഞു. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും എന്നും പൊലീസ് പറഞ്ഞു.

അതിനിടെ സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിലേക്ക് പ്രതിഷേധവുമായി എത്തി. പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്നും പ്രാഥമിക കർമ്മം പോലും നിർവഹിക്കാൻ സമ്മതിക്കാതെ രാവിലെ വീട്ടിൽ എത്തി കസ്റ്റഡിയിൽ എടുത്ത പൊലീസുകാരനെ വെറുതെ വിടില്ലെന്നു ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ മുന്നറിയിപ്പ് നൽകി.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെ തുടർന്നാണ് രാവിലെ എട്ടു മണിയോടെ കോഴിക്കോട്ടെ വീട്ടിലെത്തി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. താൻ പങ്കുവെച്ചത് യഥാർത്ഥ ചിത്രം തന്നെയാണെന്ന് സുബ്രഹ്മണ്യൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വീഡിയോ ആണിത്. അതിൽ നിന്ന് എടുത്ത ഫോട്ടോ ആണിത്. വളരെ ചുരുങ്ങിയ സെക്കൻഡിൽ നിന്ന് എടുത്ത ഫോട്ടോയാണ് താൻ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ നിന്ന് എടുത്ത ഫോട്ടോയാണ് താൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. അതിൽ അപാകത ഉണ്ട് എന്ന് തോന്നിയതോടെ പിൻവലിച്ചു. ഏത് നിയമനടപടിയെയും നേരിടും എന്നും സുബ്രഹ്മണ്യൻ പൊലീസ് വാഹനത്തിൽ കയറും മുമ്പ് പ്രതികരിച്ചു. പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു.

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് ശ്രമം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന് ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ. നാട്ടിലെത്താത്ത പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ചുവെന്ന ആരോപണവും കെ. സുരേന്ദ്രൻ ഉയർത്തി. മഞ്ചേശ്വരം, കുമ്പള, മംഗൽപ്പാടി,...

‘വോട്ടർമാരെ സ്വാധീനിക്കാൻ പണം’- ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട്‌ നൽകി, ഉണ്ടയില്ലാ വെടിയെന്ന് ശോഭ സുരേന്ദ്രൻ

ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പ‍ഞ്ചായത്തിൽ എത്തിയത് കാൻസർ രോ​ഗിയെ കാണാനാണെന്നുമായിരുന്നു പ്രതികരണം. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും...

മാറ്റങ്ങളില്ലാതെ ധനനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്, റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരും

റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് ആർ.ബി.ഐ തീരുമാനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ അവലോകന സമിതി യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ഫെബ്രുവരിയിലേത് പോലെ തന്നെ ഇത്തവണയും റിപ്പോ നിരക്ക് 5.25 ശതമാനമായി...

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026; ആകെ 2.7 കോടി വോട്ടർമാർ, വോട്ടെണ്ണൽ മേയ് 4-ന്

കേരളം നാളെ പോളിങ് ബൂത്തിലെത്തും. സംസ്ഥാനത്ത് ആകെ 2.7 കോടി വോട്ടർമാരാണുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 883 സ്ഥാനാർഥികള്‍ മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ്...

നിയമസഭാ തെരെഞ്ഞെടുപ്പ്; കേരളത്തില്‍ നാളെ വിധിയെഴുത്ത്, അസമും പുതുച്ചേരിയും നാളെ പോളിങ് ബൂത്തിലെത്തും

പ്രതീക്ഷകൾ വാനോളം ഉയർത്തി കേരളത്തിൽ നാളെ നിയമസഭാ വേട്ടെടുപ്പ് നടക്കും. 110 സീറ്റിൽ ജയിക്കാൻ കഴിയുമെന്ന് പ്രത്യേക മന്ത്രിസഭായോഗത്തിൽ വിലയിരുത്തിയശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽത്തന്നെ എൽ.ഡി.എഫ്. ജനങ്ങളിലേക്കിറങ്ങിയത്. കേരളത്തിൽ 23 മണ്ഡലങ്ങളിൽ ശക്തമായ...

യു എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ എണ്ണവിലയില്‍ വന്‍ ഇടിവ്

യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ വിപണയിൽ എണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 14 ഡോളര്‍ ഇടിഞ്ഞു. 94.83 ഡോളറിലേക്കാണ് വില ഇടിഞ്ഞത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ...

ഇറാനിൽ ആക്രമണം; താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചു, യു എസും ഇറാനും ധാരണയിലെത്തി

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയായത്. ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇറാന്‍ അംഗീകരിക്കുകയായിരുന്നു.ഇറാനെതിരെ നടത്തിവരുന്ന ശക്തമായ സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ...

‘നീ പോ മോനെ വിജയാ… പ്രായമായില്ലേ?: പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

'ഡാഷ് മോനെ രേവന്താ' വിളിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 'നീ പോ മോനെ വിജയാ' എന്ന പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചു. ബൈ ബൈ പിണറായി...