തലസ്ഥാനം ആര് ഭരിക്കുമെന്ന് നാളെ അറിയാം, ആത്മവിശ്വാസത്തോടെ ബിജെപിയും എഎപിയും

രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്നറിയാണ് ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, ഏതാണ്ട് 10 മണിയോടെ ഡൽഹി ഇനി ആര് ഭരിക്കും എന്നതിന്റെ സൂചനകൾ ലഭിച്ചുതുടങ്ങും. എക്സിറ്റ് പോൾ ഫലങ്ങൾ ഏറെയും ബിജെപിക്കാണ് മുൻ‌തൂക്കം നൽകുന്നത്. എന്നാൽ ഭരണ തുടർച്ച ഉണ്ടാവുമെന്നാണ് ആം ആദ്മി പാർട്ടി അവകാശപ്പെടുന്നത്. ആം ആദ്മി പാർട്ടിയും ഭാരതീയ ജനതാ പാർട്ടിയും സർക്കാരുകൾ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബി ജെ പിക്ക് വിജയം പ്രവചിച്ചതോടെ എ എ പി ക്യാമ്പ് വലിയ ആശങ്കയിലാണ്. അതേസമയം ചില മേഖലകളിൽ വോട്ടിങ് ശതമാനം കുറഞ്ഞത് ബിജെപിക്കും ആശങ്കക്ക് വകനൽകുന്നുണ്ട്.

ആകെ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ദില്ലിയിലുള്ളത്. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരും സജ്ജരാണ്.
ഇ വി എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന 70 സ്ട്രോങ് റൂമുകൾക്ക് ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികളുടെ നേതൃത്വത്തിൽ മുഴുവൻ സമയ സി സി ടി വി നിരീക്ഷണവും തുടരുകയാണ്.

കഴിഞ്ഞ രണ്ട് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒറ്റ അക്കത്തിലേക്ക് ഒതുങ്ങിയ ബിജെപി, 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ്പോൾ പ്രവചനം. ബുധനാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ ഭൂരിഭാഗവും ഡൽഹിയിൽ ഭരണമാറ്റം പ്രവചിച്ചു. 2015, 2020 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വൻ വിജയം നേടിയ അരവിന്ദ് കേജ്‌രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടിക്ക് ഈ പ്രവചനങ്ങൾ വലിയ തിരിച്ചടിയാണ്. ഷീല ദീക്ഷിതന്‍റെ ‘സുവർണ്ണ കാലഘട്ടം’ കഴിഞ്ഞതിന് ശേഷം ഡൽഹിയിൽ കോൺഗ്രസ് 1–2 സീറ്റുകൾ നേടുമെന്ന് പ്രവചിച്ചിട്ടുണ്ട്.

27 വർഷത്തിന് ശേഷം തലസ്ഥാനം പിടിച്ച് ബിജെപി, 21 സംസ്ഥാനങ്ങളിൽ അധികാരത്തിൽ

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ ബി ജെ പി അധികാരം ഉറപ്പാക്കിയിരിക്കുകയാണ്. തുടർച്ചയായി മൂന്ന് തവണ രാജ്യം തന്നെ പിടിച്ചിട്ടും ബിജെപിയുടെ കയ്യിൽ നിന്നും അകലെയായിരുന്നു രാജ്യ തലസ്ഥാനം. ഡൽഹിയിലെ എഎപിയുടെ...

ഡൽഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, നുണകളുടെ ഭരണം ആവസാനിച്ചു: അമിത് ഷാ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നും ഡൽഹിയിലെ നുണകളുടെ ഭരണം ആവസാനിച്ചെന്നും എഎപിയുടെ പരാജയം പരാമർശിച്ചുകൊണ്ട്...

‘ഡൽഹി വിജയം’ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെ ഡൽഹിയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമമായ എക്സിലൂടെയാണ് ഡൽഹിയിലെ ബിജെപിയുടെ വിജയത്തോട് പ്രധാനമന്ത്രി പ്രതികരിച്ചത്. 27 വർഷങ്ങൾക്ക് ശേഷമാണ്...

‘ജനവിധി അംഗീകരിക്കുന്നു’; തിരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് അരവിന്ദ് കേജ്രിവാൾ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) നേരിട്ട പരാജയം അംഗീകരിച്ച് പാർട്ടി മേധാവി അരവിന്ദ് കേജ്‌രിവാൾ. രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ഭരണത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതിൻ്റെ...

ഡൽഹി തിരഞ്ഞെടുപ്പ് ഫലത്തിൽ ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യത്തെ പരിഹസിച്ച് ഒമർ അബ്ദുള്ള

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റത്തിന് പിന്നാലെ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രതിപക്ഷ അംഗങ്ങളായ കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും (എഎപി) പരോക്ഷമായി പരിഹസിച്ചു. കോൺഗ്രസിൻ്റെ പതനവും ഡൽഹി തിരഞ്ഞെടുപ്പിൽ...

തിരിച്ചടിക്കാൻ ഒരു മടിയില്ല; ട്രംപിന് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമീനി

അമേരിക്കൻ പ്രസിഡന്‍റ് ഡെണാൾഡ് ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി...

പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു

ചെന്നൈ വെല്ലൂരിൽ പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ്‌ നാലു മാസം ഗർഭിണിയായിരുന്ന ആന്ധ്ര സ്വദേശിനിയെ യുവാവ്...

അടിതെറ്റി ആം ആദ്മി നേതാക്കൾ; അരവിന്ദ് കെജ്‌രിവാളും, മനീഷ് സിസോദിയയും തോറ്റു

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയിരിക്കവേ ആം ആദ്‌മി പാ‌ർട്ടിയുടെ വൻമരങ്ങൾ വീണു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്....