മുല്ലപ്പെരിയാറിൽ ജലനിരപ്പ് 130 അടി പിന്നിട്ടു, പരിശോധന നടത്തി മേൽനോട്ട സമിതി

മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ചെയർമാൻ ഗിരിധറിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചത്. ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെയും മുൻകരുതൽ നടപടികളെയും കുറിച്ച് സമിതി വിലയിരുത്തി. സുരക്ഷാ ക്രമീകരണത്തിനായി സ്പിൽവേയിലെ 3 ഷട്ടറുകൾ മൂന്ന് ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. പരിശോധനയുടെ റിപ്പോർട്ട് മേൽനോട്ട സമിതിക്ക് സമർപ്പിക്കും. കാലവർഷത്തിന്‍റെ ആരംഭത്തിൽ നടത്താറുള്ള സാധാരണ പരിശോധനകൾ മാത്രമാണിതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

അതേസമയം ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൂമല ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളതിനാൽ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 27 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഒന്നാംഘട്ട ജാഗ്രതാ നിർദ്ദേശം നൽകിയത്. ജലനിരപ്പ് 28 അടിയായാൽ ഷട്ടറുകൾ അടിയന്തരമായി തുറന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കും പൂമല ഡാമിലെ അധികജലം പുറത്തേക്ക് ഒഴുക്കുമ്പോൾ മലവായ് തോട്, പുഴയ്ക്കൽ തോട് എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും തോട്ടിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. പുഴയിൽ മത്സ്യ ബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നടപടികൾ സ്വീകരിക്കണം.

അപകടസാഹചര്യം നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ ജില്ലാ ഫയർ ഓഫീസർ സ്വീകരിക്കണം. പൂമല ഡാമിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂർ ഇടവേളകളിലും ജില്ലാ അടിയന്തരഘട്ട കാര്യനിർവ്വഹണകേന്ദ്രത്തിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, തൃശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ- രാഹുൽ ഗാന്ധി

ഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തൽ. ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ ഉണ്ടെന്ന് അദ്ദേഹം ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിൽ...

കല്‍മേഗി ചുഴലിക്കാറ്റ്, ഫിലിപ്പീന്‍സില്‍ 52 പേർ മരിച്ചു

ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച്‌ കല്‍മേഗി ചുഴലിക്കാറ്റ്. ശക്തമായ ദുരന്തത്തെ തുടർന്ന് 52 പേര്‍ മരിക്കുകയും 13ഓളം പേരെ കാണാതാവുകയും ചെയ്തു. കൂടാതെ കാറും ട്രക്കും കണ്ടെയ്‌നറുകളും ഉള്‍പ്പെടെയുള്ളവ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി. നിരവധി...

ശബരിമലയിൽ നടന്നത് സ്വർണക്കൊള്ള; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശബരിമലയിലെ സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടന്നത് സ്വർണക്കൊള്ളയെന്നും ഹൈക്കോടതിയുടെ പരാമർശം. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എന്തെങ്കിലും കുറ്റങ്ങളുണ്ടോ എന്ന് എസ്‌ഐടി പരിശോധിക്കണമെന്ന്...

ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ‘ഓ ഗോൾഡി’ന്

ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്‌മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്. ഏഴാമത് ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ ഫോറം -2025 ൻ്റെ ഭാഗമായി നടന്ന അവാർഡ് വേദിയിൽ സി.ഇ.ഓ....

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...