കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പശ്ചിമ ബംഗാളിൽ പര്യടനം നടത്തുകയാണ്, രാവിലെ മുതൽ അമിത് ഷായുടെ ബംഗാൾ പര്യടനം തുടങ്ങി, രാവിലെ ജോറാസങ്കോ സന്ദർശിക്കുന്ന അദ്ദേഹം അവിടെ രവീന്ദ്രനാഥ ടാഗോറിന് ആദരാഞ്ജലികൾ അർപ്പിക്കും കൂടാതെ രബീന്ദ്ര ജയന്തി ദിനത്തിൽ നിരവധി പരിപാടികളിൽ പങ്കെടുക്കും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കൊൽക്കത്തയിൽ രവീന്ദ്ര ജയന്തി ആഘോഷിക്കും. സന്ദർശനത്തിടെ രവീന്ദ്രനാഥ ടാഗോറിന്റെ പൂർവ്വഗ്രാമമായ ജോറാസങ്കോയിൽ അമിത് ഷാ ആദരാഞ്ജലികൾ അർപ്പിക്കും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആഭ്യന്തര മന്ത്രി ബംഗാൾ സന്ദർശിക്കുന്നത്.
രവീന്ദ്രനാഥ ടാഗോറിന്റെ പാരമ്പര്യത്തെ ചൊല്ലി ബിജെപിയും ഭരണകക്ഷിയായ ടിഎംസിയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുന്ന സാഹചര്യത്തിലാണ് പര്യടനം നടത്തുന്നത്. 2020 ഡിസംബറിൽ, രവീന്ദ്രനാഥ ടാഗോറിന്റെ ജന്മസ്ഥലത്തിന്റെ വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് ബിജെപിയുമായി കൊമ്പുകോർത്തിരുന്നു. രവീന്ദ്രനാഥ ടാഗോർ വിശ്വഭാരതിയിൽ ജനിച്ചുവെന്ന ബിജെപിയുടെ പെരുംനുണയിൽ പ്രതിഷേധിക്കണമെന്ന് മമത ബാനർജി “ബംഗാൾ നാഗരികതയുടെ എല്ലാ സ്നേഹികളോടും” അഭ്യർത്ഥിച്ചിരുന്നു.
രാവിലെ രവീന്ദ്രനാഥ ടാഗോറിന്റെ പൂർവ്വഗ്രാമമായ ജോറാസങ്കോയിൽ അമിത് ഷാ ആദരാഞ്ജലികൾ അർപ്പിച്ചശേഷം നോർത്ത് 24 പർഗാനാസിലെ പെട്രാപോൾ അതിർത്തിയിലേക്ക് പോകും. കല്യാണി ബോർഡർ ഔട്ട്പുട്ട് പോസ്റ്റിലെ (ബിഒപി) ഹെലിപാഡ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 12 മണിയോടെ പെട്രാപോൾ ലാൻഡ് പോർട്ടിൽ എത്തും. അയൽ രാജ്യവുമായുള്ള സുഗമമായ വ്യാപാരത്തിനായി ബംഗ്ലാദേശിലേക്കുള്ള ലിങ്ക് റോഡിന്റെ തറക്കല്ലിടാൻ അദ്ദേഹം റോഡ് മാർഗം പെട്രാപോൾ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിലേക്ക് (ഐസിപി) എത്തും. തുടർന്ന് കൊൽക്കത്തയിലെ സയൻസ് സിറ്റിയിൽ രവീന്ദ്ര ജയന്തി ദിനത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം കൊൽക്കത്തയിലേക്ക് തിരിക്കും.