മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതി പിൻവലിക്കുകയും രഹസ്യ വിവരങ്ങളിലേക്കുള്ള അദ്ദേഹത്തിൻ്റെ പ്രവേശനം അവസാനിപ്പിക്കുകയും ചെയ്യുന്നതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
“ജോ ബൈഡന് രഹസ്യ വിവരങ്ങളിലേക്ക് പ്രവേശനം തുടർന്നും ലഭിക്കേണ്ട ആവശ്യമില്ല,” ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി. ബൈഡൻ്റെ സുരക്ഷാ അനുമതിയും ദൈനംദിന ഇൻ്റലിജൻസ് ബ്രീഫിംഗുകളും തൻ്റെ ഭരണകൂടം റദ്ദാക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ജോ, നിന്നെ പുറത്താക്കി,” ഡൊണാൾഡ് ട്രംപ് കുറിച്ചു.
മുൻ പ്രസിഡന്റുമാർക്ക് സാധാരണയായി സ്ഥാനമൊഴിഞ്ഞതിനുശേഷം ചില ഇന്റലിജൻസ് വിവരങ്ങൾ ലഭിക്കാറുണ്ട്. ബൈഡൻ തനിക്കെതിരെ സ്വീകരിച്ച അതേ നടപടിയാണ് താനും പിന്തുടരുന്നതെന്ന് ട്രംപ് പറഞ്ഞു.