പ്രത്യാശയോടെ 2026നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം 3.30നായിരുന്നു ഇവിടെ പുതുവത്സരപ്പിറവി. ലോകത്ത് ആദ്യം നവവത്സരപ്പിറവി സാധ്യമാകുന്ന ദ്വീപ് രാഷ്ട്രമാണ് കിരിബാത്തി. ഹവായിയുടെ തെക്കും ഓസ്ട്രേലിയയുടെ വടക്ക് കിഴക്കുമായാണ് ഈ ദ്വീപ്.
തുടര്‍ന്ന് ന്യൂസിലാന്‍ഡാണ് 2026നെ വരവേറ്റ അടുത്ത രാജ്യം. ഇന്ത്യന്‍ സമയം 4.30നാണ് ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം എത്തിയത്.
വൈകാതെ ഓസ്‌ട്രേലിയ, ജപ്പാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലും പുതുവര്‍ഷം പിറക്കും. നോര്‍ത്ത് കൊറിയ, ചൈന, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, ഇന്ത്യ, ശ്രീലങ്ക, ദുബായ് എന്നിങ്ങനെയാണ് തുടര്‍ന്ന് വരുന്ന രാജ്യങ്ങള്‍.

