വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെർട്ട് സമ്മിറ്റ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിച്ചിരുന്നത്. മന്ത്രി കെ .എൻ ബാലഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എം.പിയും സെമിനാറില്‍ പങ്കെടുക്കില്ല.
സമരം സംഘർഷമായ പശ്ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിക്കുന്നത്. തുറമുഖമന്ത്രി അഹമ്മദ് ദേവർ കോവിലും സെമിനാറിൽ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ വിദഗ്ധരും, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന്‍, ആന്‍റണി രാജു, ജി. ആര്‍ അനില്‍ എന്നിവരും സംസാരിക്കും