മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ പ്രതിയായ ഇഡി കേസ് വിചാരണ യുപിയിൽ നടത്തും. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാൻ ഹർജി നൽകിയത്. എന്നാൽ കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ സിദ്ദിഖ് കാപ്പൻ പ്രതിയായ ഇഡി കേസ് വിചാരണ യുപിയിൽ തന്നെ നടക്കും