എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. കേസിൽ നേരത്തേ യുഎപിഎ ചുമത്തിയിരുന്നു. അതേസമയം തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. ഷാറൂഖിനായി ജാമ്യാപേക്ഷയും നൽകിയിരുന്നു. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതിനാൽ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കില്ല. ഇയാളെ കസ്റ്റഡിയിൽ നീട്ടിക്കിട്ടാൻ അന്വേഷണ സംഘം അപക്ഷേ നൽകിയേക്കില്ല. ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ പി പീതാംബരനാണ് ഷാറൂഖ് സെയ്ഫിക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്.