സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ ഇനി സൗദി അറേബ്യൻ ക്ലബ്ബിന് സ്വന്തം. റെക്കോർഡ് തുക നൽകിയാണ് ക്ലബ് റൊണാൾഡോയെ സ്വന്തമാക്കിയതെന്നാണ് വിവരം. പ്രതിവർഷം 620 കോടിയാണ് റൊണാൾഡോയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിച്ചത്. സൗദി അറേബ്യയിലെ പ്രോ ലീഗ് ക്ലബ്ബായ അൽ നസറുമായാണ് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ കരാർ ഒപ്പിട്ടത്. രണ്ടു വർഷത്തെ കരാറിലാണ് ക്രിസ്ത്യാനോ റൊണാൾഡോ ഇപ്പോൾ ഒപ്പു വച്ചിരിക്കുന്നത്. 2025 വരെ ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബിന് വേണ്ടി കളിക്കും. 200 മില്യൺ യൂറോ എന്ന വമ്പൻ തുകയാണ് ക്രിസ്ത്യാനോക്ക് ഒരു വർഷത്തെ ശമ്പളമായി ലഭിക്കുക. 7 എന്ന നമ്പറിലുള്ള ക്ലബ്ബിന്റെ ജഴ്സിയുമായി റൊണാൾഡോ നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് അൽ നസ്സ്ർ റൊണാൾഡോയുടെ സൈനിങ് ക്ലബ്ബ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.