മേയറുടെ സമീപനത്തിൽ സിപിഎമ്മിന് അതൃപ്തി, രാഷ്ട്രീയപരമായ പുതിയ നീക്കങ്ങൾ ഉണ്ടായേക്കാം

തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ സമരം അവസാനിച്ചെങ്കിലും മേയർ ആര്യ രാജേന്ദ്രന്റെ സമീപനത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. കത്ത് വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടയിൽ വിവാദ പരാമർശം നടത്തിയ ഡി ആർ അനിലിന്റെ രാജിയിലൂടെ പ്രതിപക്ഷ സമരനടപടികൾ അവസാനിച്ചെങ്കിലും മേയറുടെ കാര്യത്തിൽ കോടതിവിധി അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാം എന്ന് ചർച്ച സമ്മതിച്ചത് പാർട്ടിക്ക് ഉണ്ടായ അതൃപ്തിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മന്ത്രിമാരായ എം. ബി.രാജേഷ്,വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഒന്നാംഘട്ട ചർച്ചയും രണ്ടാംഘട്ട ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് അനിലിനെ രാജിവെപ്പിച്ചു കൊണ്ട് പ്രതിപക്ഷ സമരം അവസാനിപ്പിക്കാൻ സിപിഎം തയ്യാറായത്.

തിരുവനന്തപുരത്ത് സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ ഒന്നാണ് കോർപ്പറേഷന്റെ കത്ത് വിവാദം. രണ്ടു മന്ത്രിമാർ ഉൾപ്പെട്ട ചർച്ച രണ്ട് വട്ടവും പരാജയപ്പെട്ടിരുന്നു. മൂന്നാംഘട്ട ചർച്ചയും പരാജയപ്പെട്ടാൽ യുഡിഎഫ് ബിജെപി തുടങ്ങിയവർ സമരവുമായി മുന്നോട്ടുപോകുമെന്നും അങ്ങനെ പോയാൽ അത് പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്നും മനസ്സിലാക്കിയാണ് സിപിഎം പുതിയൊരു നീക്കത്തിന് തയ്യാറായത്. ജനുവരി 6ന് നഗരസഭവളയലും ജനുവരി 7ന് നഗരസഭ പരിധിയിൽ ഹർത്താലും ബിജെപി പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഡി. അനിലിനെ രാജിവെപ്പിച്ചുകൊണ്ട് സിപിഎം പ്രതിപക്ഷ സമരം അവസാനിപ്പിക്കുന്നത്. മേരുടെ രാജി സമവായത്തിൽ എത്താത്തതാണ് ആദ്യ രണ്ട് ചർച്ചകളുടെയും പരാജയകാരണം. മൂന്നാമത് ഒരു ചർച്ച കൂടി പരാജയപ്പെട്ടാൽ സിപിഎമ്മിന് ഉണ്ടായേക്കാവുന്ന പ്രതിസന്ധി മുന്നിൽകണ്ടാണ് മേയറുടെ കാര്യത്തിൽ കോടതിവിധി അനുസരിച്ച് തീരുമാനമെടുക്കാമെന്ന് സമവായ ചർച്ചയിൽ സമ്മതിച്ചത്. മേയറുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളിൽ പാർട്ടിക്ക് മതിപ്പ് ഉണ്ടെങ്കിലും മേയറുടെ പേരിൽ ഉണ്ടായ കത്ത് വിവാദം പാർട്ടിയിൽ അതൃപ്‌തി ഉണ്ടാക്കിയിട്ടുണ്ട്. 56 ദിവസം നീണ്ട സമരം തുടരുന്നത് ജനവികാരം പാർട്ടിക്കെതിരായിതിരിക്കുമെന്ന് സിപിഎം തിരിച്ചറിഞ്ഞിരുന്നു. നാൾക്ക് നാൾ സമരം ശക്തിപ്പെട്ടതോടെയാണ് സർക്കാർ ചർച്ചയ്ക്ക് നിർബന്ധിതമായത്.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം...

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് ഒരാൾ മരിച്ചു

കോതമംഗലത്തിനടുത്ത് വില്ലാന്‍ചിറയിലായിരുന്നു അപകടം. മരം കടപുഴകി കാറിനും കെ.എസ്.ആര്‍.ടി.സി. ബസിനും മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മരത്തിന്റെ അടിഭാഗമാണ് കാറിന് മുകളിലേക്ക് വീണത്. ഇതോടെ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഗര്‍ഭിണി ഉള്‍പ്പെടെ...

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‍യു

പ്ലസ് വണ്‍ സീറ്റിന്റെ പ്രതിസന്ധിയില്‍ പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. കെഎസ് യുവും എഎസ്എഫും മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. പ്ലസ്...

ദുബായ് സമ്മർ സർപ്രൈസസ്‌ മെഗാ ഫ്ലാഷ് സെയിൽ ജൂൺ 28ന്

ദുബായ്: ദുബായ് സമ്മർ സർപ്രൈസസ് മെഗാ ഫ്ലാഷ് സെയിൽ ജൂൺ 28ന് നടക്കും. ‌മെഗാ ഫ്ലാഷ് സെയിലോടെ DSSന്റെ ഏറ്റവും പുതിയ പതിപ്പിന് തുടക്കമാവും. മെഗാ ഫ്ലാഷ് സെയിൽ ജൂൺ 28 ന്...

കേരള അല്ല ‘കേരളം’, പ്രമേയം ഏകകണ്ഠേന നിയമസഭ പാസ്സാക്കി

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഏകകണ്ഠേന പാസാക്കി.മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പക്ഷെ സാങ്കേതിക പ്രശ്നങ്ങൾ...

“കൃഷ്ണാ ഗുരുവായൂരപ്പാ…” മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തൃശൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി പാർലമെന്റ് അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് മുൻപ് 'കൃഷ്ണാ…ഗുരുവായൂരപ്പാ…ഭഗവാനെ' എന്ന് പ്രാർത്ഥിച്ചാണ് സത്യപ്രതിജ്ഞ ചൊല്ലാൻ തുടങ്ങിയത്...

കെ സി വേണുഗോപാലിന് ഇന്നോവ കാർ സമ്മാനിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലിന് കാര്‍ സമ്മാനിച്ച് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് പ്രിയ സുഹൃത്തുകൂടിയായ കെ.സി. വേണുഗോപാലിന്...

‘തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകൾ, നവകേരള സദസിലെ ശകാരം തിരിച്ചടിയായി’: തോമസ് ചാഴിക്കാടൻ

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ രൂക്ഷവിമർശനം. കോട്ടയത്തെ 'തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകൾ ആണെന്നും നവകേരള സദസിലെ ശകാരം തിരിച്ചടിയെന്നും തോമസ് ചാഴിക്കാടൻ. പാലായിലെ നവകേരള സദസിലെ ശകാരം ഉൾപ്പെടെ തിരിച്ചടിയായെന്ന്...