നായർ സർവീസ് സൊസൈറ്റി (എന്‍എസ്എസ്) സ്ഥാപകനേതാവ്‍ മന്നത്തു പത്മനാഭന്റെ 146-ാം ജയന്തി ആഘോഷം കോട്ടയത്ത് പെരുന്നയിൽ ശശി തരൂർ എം പി ഉത്‌ഘാടനം ചെയ്തു. ‘ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, രാഷ്ട്രീയത്തിൽ ഇപ്പോള്‍ താൻ അത് അനുഭവിക്കുന്നുണ്ട് എന്ന് ശശി തരൂര്‍ പറഞ്ഞു. ഏറെ സന്തോഷം തരുന്ന സന്ദർശനമാണ് ഇതെന്നും മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ട്, മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് തരൂരിനെ ഡൽഹി നായർ എന്ന് വിളിച്ചിരുന്നു, ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. തരൂർ കേരളത്തിൻ്റെ വിശ്വപൗരനാണ്. മറ്റാരെയും എനിക്ക് ആ സ്ഥാനത്ത് കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
വി.ഡി സതീശൻ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത കാലത്ത് വലിയ സൗഹൃദത്തിലല്ലാത്ത എന്‍.എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ശശി തരൂരിനെ പൊതുമ്മേളനത്തിന് ക്ഷണിച്ച യുഡിഎഫ് രാഷ്ട്രീയത്തിലടക്കം നിർണായകമായ നീക്കങ്ങൾക്കാണ് എൻഎസ്എസ് ആസ്ഥാനം വേദിയാവുന്നത്. 2013ല്‍ എ.കെ ആന്‍റണിയെ മന്നം ജയന്തി സമ്മേളനത്തിന്‍റെ മുഖ്യാതിഥിയായി ക്ഷണിച്ചതിന് ശേഷം പിന്നീട് മുതിർന്ന കോൺഗ്രസ് നേതാക്കളെ പരിഗണിക്കാതെ എൻഎസ്എസ് ശശി തരൂരിനെ ഉദ്ഘാടകനായി എത്തിക്കുന്നത് ശ്രദ്ധേയമാണ്.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ശശി തരൂര്‍ കോട്ടയത്ത് എത്തുന്നത്. കഴിഞ്ഞ തവണത്തെ സന്ദർശനത്തിനിടെ കാഞ്ഞിരപ്പള്ളി,പാലാ ബിഷപ്പുമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലും പങ്കെടുത്തു.