മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി തള്ളി.ഹൈക്കോടതിയിലെ കേസിൽ തീരുമാനമാകും വരെ സജിക്കെതിരായ കേസിൽ വിധി പറയരുതെന്ന് ആവശ്യവും നിരാകരിച്ചു. ഇതോടെ സർക്കാരിനും മന്ത്രി സജി ചെറിയാനും ആശ്വാസമായി. ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെകേസ് പരിഗണിച്ചെങ്കിലും ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയെന്നാണ് കേസ്. തിരുവല്ല കോടതിയുടെ നിര്‍ദേശപ്രകാരമാണ് സജി ചെറിയാനെതിരെ പോലീസ് കേസെടുത്തത്. അതിനിടെ, അദ്ദേഹത്തിന് അനുകൂലമായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.