പത്തനംതിട്ടയിലെ മൂന്നു സ്കൂളുകളിൽ നിന്നും നാല് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ രണ്ടുപേരെ പോലീസ് കണ്ടെത്തി. ആലപ്പുഴയിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് കണ്ടെത്തിയത്. ഓതറയിലെ സ്കൂളിൽ നിന്ന് കാണാതായ കുട്ടികളാണ് ഇവർ. .കുട്ടികൾ എങ്ങനെ ഇവിടെ എത്തി എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.
മറ്റ് സ്കൂളുകളിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളെ കൂടി ഇനി കണ്ടെത്താൻ ഉണ്ട്. അവർക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടരുകയാണ്. സ്കൂളിൽ നിന്ന് ഇറങ്ങിയ ശേഷമാണ് നാലു പേരെയും കാണാതായത്. കുട്ടികൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.