ട്വന്റി 20 ലോകകപ്പിൽ സെമിഫൈനലിൽ വ്യാഴാഴ്ച ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന പരിശീലനത്തിനിടെ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് പരിക്ക് പറ്റി. പുൾഷോട്ടിന് ശ്രമിക്കവെ പന്ത് കൈത്തണ്ടയിൽ തട്ടുകയായിരുന്നു. കടുത്ത വേദന അനുഭവപ്പെട്ടതോടെ ഐസ് വെക്കുകയുംകുറച്ചു സമയം വിശ്രമിക്കുകയും ചെയ്തു. ശേഷം പരിശീലനം പുനരാരംഭിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. ക്യാപ്റ്റൻ സെമിയിൽ കളിക്കുമെന്നും ആശങ്കപ്പെടാനില്ലെന്നും ടീം അധികൃതർ അറിയിച്ചു.