വേടനെതിരെ ബലാത്സം​ഗ കേസ്; ‘വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു’, പരാതിയുമായി വനിതാ ഡോക്ടർ

പ്രമുഖ റാപ്പിംഗ് താരമായ ആയ ഹിരൺദാസ് മുരളി എന്ന വേടനെതിരെ വീണ്ടും ലൈംഗികാരോപണം. വ്യാജ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. യുവ വനിതാ ഡോക്ടറാണ് ഇന്നലെ തൃക്കാക്കര പോലീസിൽ പരാതി നൽകിയിട്ടുള്ളത്. 2021 മുതൽ 2023 വരെ പലതവണ ബലാത്സംഗത്തിനിരയാക്കി എന്നാണ് യുവതിയുടെ മൊഴി. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

റാപ്പർ വേടനെതിരെ ബലാത്സം​ഗ കേസ്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. പരാതിയിൽ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു. ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാൽസംഗം ചെയ്തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടൻ്റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പൊലീസിനോട് വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്.

വേടനുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും യുവതി വെളിപ്പെടുത്തി. വർഷങ്ങളായി താൻ വേടന് പണം കടം കൊടുത്തിരുന്നുവെന്നും യുവതി ആരോപിച്ചു. പണം കൈമാറിയതിൻ്റെ അക്കൌണ്ട്, യുപിഐ വിവരങ്ങളുെ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. വിവാഹ വാഗ്ദാനത്തിൽ നിന്നും വേടൻ്റെ പിൻവാങ്ങൽ തന്നെ വൈകാരികമായി വേദനിപ്പിച്ചതായും യുവതി ആരോപിച്ചു. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സംബന്ധിച്ച ബിഎൻഎസ് സെക്ഷൻ 69 പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

ഈ വർഷം ഏപ്രിലിൽ, കൊച്ചിയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് 6 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതിന് ശേഷം വേടനെയും മറ്റ് എട്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉയർന്ന് വന്നിരുന്നത്. കേസിൽ നിന്നും കുറ്റവിമുക്തനാക്കിയ വേടനെ പിന്നീട് സർക്കാർ പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. വേടനെ വേട്ടയാടാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യമില്ല, വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയതായി റിപ്പോർട്ട്

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ബിലാസ്പുര്‍ കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായി, വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി എന്നാണ് പുറത്തുവരുന്ന വിവരം. നാളെ രാവിലെ...

71-മത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച സഹനടി ഉര്‍വശി, സഹനടൻ വിജയരാഘവൻ

2023 ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സിനിമകളെ ആദരിക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് വിജയരാഘവന് (പൂക്കാലം) മികച്ച സഹനടനുള്ള പുരസ്കാരവും ഉര്‍വശിക്ക് (ഉള്ളൊഴുക്ക്) മികച്ച സഹനടിക്കുള്ള...

71-മത് ദേശീയ ചലച്ചിത്ര പുരസ്കാരം, മികച്ച നടന്മാരായി വിക്രാന്ത് മാസിയും ഷാരൂഖ് ഖാനും, മികച്ച നടി റാണി മുഖര്‍ജി

71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം രണ്ട് പേര്‍ക്ക്. ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസിയുമാണ് (12ത്ത് ഫെയില്‍) പുരസ്കാരം പങ്കുവച്ചത്. റാണി മുഖര്‍ജിയാണ് (മിസിസ് ചാറ്റര്‍ജി വേഴ്സസ്...

പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9 ന്

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജിവച്ചതിനെത്തുടർന്ന് ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സെപ്റ്റംബർ 9 ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമത്തിൽ പറഞ്ഞിരിക്കുന്ന...

മഴക്കെടുതി തുടരുന്നു, ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 173 ആയി

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 173 ആയി. മധ്യപ്രദേശിലും മഴക്കെടുതി രൂക്ഷം ആണ്. ഗുണ, ശിവ്പുരി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 150ൽ അധികം...

ഡോ. ഹാരിസിന് നോട്ടീസ് നൽകിയത് സ്വാഭാവിക നടപടി മാത്രം: വീണാ ജോര്‍ജ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടുണ്ടെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ് നോട്ടീസെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍...

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ല: രാജീവ് ചന്ദ്രശേഖർ

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പ് നല്‍കിയതായി രാജീവ് ചന്ദ്രശേഖര്‍...

യു പി ഐ ഇടപാടുകളിൽ ഇന്ന് മുതൽ പുതിയ നിയമങ്ങൾ

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രവർത്തനത്തിൽ നാഷണൽ പേയ്മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അവതരിപ്പിച്ച പ്രധാന മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഈ പുതിയ നിയമങ്ങൾ പ്രത്യേകിച്ചും...