വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക, പാലക്കാട് ബിജെപി കോട്ട തകർത്ത് രാഹുൽ, ചേലക്കരയിൽ ചേലായി പ്രദീപ്

വയനാട്ടിൽ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ പ്രിയങ്ക ഗാന്ധിയുടെ വിജയക്കുതിപ്പ് 3 ലക്ഷവും കടന്ന് കുതിക്കുകയാണ്. വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ 316627 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പ്രിയങ്കയുടെ ലീഡ് അരലക്ഷം കടന്നിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.

പാലക്കാട് റെക്കോർഡ് ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടം വിജയത്തിലേക്ക് അടുക്കുകയാണ്. 18,000 ത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയത്തിലേക്ക് അടുക്കുന്നത്. പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കിൽ വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വമ്പൻ ലീഡ് നേടി കുതിക്കുകയായിരുന്നു. ഷാഫിയുടെ ഏറ്റവും കൂടിയ റെക്കോഡ് ഭൂരിപക്ഷം രാഹുൽ മറികടന്നു. പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുൽ പിന്നിലാക്കിയത്. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്‍റെ കുതിപ്പ്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്കാണ് ബി ജെ പി വോട്ടുകൾ ചോർന്നത്. ഇതിനൊപ്പം തന്നെ കോൺഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാർഥിയായ പി സരിനെയും രാഹുൽ നിഷ്പ്രഭനാക്കി. സരിൻ നേടിയതിന്‍റെ ഇരട്ടി വോട്ടുകൾ നേടിയാണ് രാഹുലിന്‍റെ തേരോട്ടം.

ചേലക്കരയിൽ ചേലോടെ തിളങ്ങി. ചേലക്കരയിൽ എൽ ഡി എഫിന്റെ യു.ആര്‍. പ്രദീപ് വിജയിച്ചു. 2,122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ആർ പ്രദീപ് വിജയിച്ചു. 64,259 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് അവകാശ വാദം ഉന്നയിച്ച കോൺ​ഗ്രസിന്റെ സ്ഥാനാർഥി രമ്യ ഹരിദാസിന് 52,137 വോട്ടാണ് ലഭിച്ചത്. ചേലക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ മുന്നേറ്റത്തെ ‘ചേലോടെ ചെങ്കൊടി ഉയർത്തി ചേലക്കര’ എന്ന വിശേഷിപ്പിച്ചിരിക്കുകയാണ് മന്ത്രി കെ രാജൻ. കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി യു ആർ പ്രദീപ് ഇവിടേക്ക് എത്തിയത്. ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് എന്ന് വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് ചേലക്കരയിൽ യു ആർ പ്രദീപിൻറെ വിജയം.

ഹൃദയത്തോട് ചേർത്ത് നിർത്തിയ ചേലക്കരക്ക് നന്ദി എന്ന് യു ആർ പ്രദീപ് പറഞ്ഞു. എൽ ഡി എഫ് തുടർഭരണത്തിനുള്ള വിധിയെഴുത്താണ് ചേലക്കരയിലേതെന്ന് കെ രാധാകൃഷ്ണൻ എം പി പറഞ്ഞു. എൽഡിഎഫ് സർക്കാർ 3.0 യുടെ സൂചനയാണ് ചേലക്കരയിലെ വിജയം എന്നാണ് ഇടതുക്യാമ്പിന്റെ വിശ്വാസം.

പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ആണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം. 18,724 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. പാലക്കാട് നിയമസഭാ മണ്ഡലം പുനർനിർണയത്തിനുശേഷം നടന്ന മൂന്ന്...

മഹാരാഷ്ട്രയിൽ വൻ ലീഡുമായി എൻ ഡി എ സഖ്യം

288 അംഗ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചപ്പോൾ ഭരണകക്ഷിയായ മഹായുതി സഖ്യം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ സൂചനകളിൽ ഭൂരിപക്ഷം നേടാൻ വേണ്ട 145 സീറ്റുകൾ മറികടന്നു. ബിജെപിയും മുഖ്യമന്ത്രി...

മുസ്ലിം ലീഗിന്റെത് വാചാലമായ നിശബ്ദ പ്രവർത്തനം, പാലക്കാട് വിജയത്തിൻറെ ക്രെഡിറ്റ് യുഡിഎഫിന്: പി.കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു, മുസ്ലിം ലീഗിന്റെത് വാചാലമായ നിശബ്ദ പ്രവർത്തനം, മുഖ്യമന്ത്രി പറഞ്ഞ വർത്തമാനങ്ങൾ എല്ലാം എൽ.ഡി.എഫിനെ തിരിച്ചടിച്ചെന്നും പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങൾക്കെതിരെ പറഞ്ഞതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മുഖ്യമന്ത്രിയുടേത് ജനങ്ങളെ മനസിലാക്കത്ത...

മണിപ്പൂരിൽ വീണ്ടും അക്രമം, 20,000 അർദ്ധസൈനികരെ കൂടി അയച്ച് കേന്ദ്രം

മണിപ്പൂരിൽ അടുത്തിടെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം 20 കമ്പനി അർദ്ധസൈനിക വിഭാഗത്തെ കൂടി മണിപ്പൂരിലേക്ക് അയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 50 കമ്പനി സേനയെ മണിപ്പൂരിലേക്ക് അയച്ചിരുന്നു....

കെ.സുരേന്ദ്രൻ രാജി വെക്കാതെ കേരളത്തിൽ ബിജെപി രക്ഷപെടില്ല: സന്ദീപ് വാര്യർ

ബി.ജെ.പിയിക്കെതിരെ രൂക്ഷവിമർശനവുമായി അടുത്തിടെ പാർട്ടി വിട്ട നേതാവ് സന്ദീപ് വാര്യർ. "പാൽ സൊസെെറ്റിയിലും, മുനിസിപ്പാലിറ്റിയിലും നിയമസഭയിലും ലോകസഭയിലും തിരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാറും അല്ലെങ്കിൽ ഭാര്യയും മാത്രമാണ് സ്ഥാനാർത്ഥി" സന്ദീപ് വാര്യർ വിമർശിച്ചു. കെ.സുരേന്ദ്രൻ...

യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഈദ് അൽ ഇത്തിഹാദിന് 4 ദിവസം അവധി

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് (ഈദ് അൽ ഇത്തിഹാദ്) 4 ദിവസത്തെ അവധി ലഭിക്കും. ഡിസംബർ 2, 3, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഹ്യൂമൻ റിസോഴ്സസ് &...

ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ​ റെ​ക്കോ​ഡ്​ ത​ക​ർ​ച്ച

ഇ​ന്ത്യ​ൻ രൂ​പയ്ക്ക് യു.​എ​സ്​ ഡോ​ള​റി​നെ​തി​രെ റെ​ക്കോ​ഡ്​ ത​ക​ർ​ച്ച. ഒ​രു ഡോ​ള​റി​ന്​ 84.4275 രൂ​പ​യാ​ണ്​ നി​ര​ക്ക്. ഇ​തി​ന്‍റെ ഫ​ല​മാ​യി യു.​എ.​ഇ ദി​ര്‍ഹ​വു​മാ​യു​ള്ള രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലും​ വ​ൻ ഇ​ടി​വ്​ രേ​ഖ​പ്പെ​ടു​ത്തി. ദി​ർ​ഹ​വു​മാ​യു​ള്ള ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​നി​മ​യ...

‘സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ല’, പീഡന പരാതികൾ പിൻവലിക്കുമെന്ന് നടി

എം മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികളിൽ നിന്ന് പിൻമാറുന്നുവെന്ന് ആലുവ സ്വദേശിനിയായ നടി. തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ...