ഏക സിവില്‍ കോഡില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി. പൊതുവ്യക്തിനിയമം രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കുമെന്നും തിരുവനന്തപുരത്ത് പെരുന്നാള്‍ സന്ദേശം നല്‍കുന്നതിനിടെ ഇമാം പറഞ്ഞു.
ഏകീകൃത സിവില്‍കോഡ് മൗലികാവകാശങ്ങളെ ലംഘിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്. ധാരളം മതങ്ങളും സംസ്‌കാരങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് പൊതുവ്യക്തിനിയമം നടപ്പാക്കിയാല്‍ രാജ്യത്തിന്റെ ബഹുസ്വരതയ്‌ക്കെതിരായ ഏറ്റവും വലിയ വെല്ലുവിളിയായി അത് മാറുമെന്ന് ഇമാം പറഞ്ഞു. വിശ്വാസത്തിനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്നുതാണ് സിവിൽ കോഡ്. നിയമത്തിനോടുള്ള ഇസ്ലാം വിശ്വാസികളുടെ എതിർപ്പ് അവരുടെ വിശ്വാസത്തിന്റെ താത്പര്യം കൂടിയാനിന്നും ഇമാം പറഞ്ഞു. ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.