പനയമ്പാടം ലോറി അപകടം നടന്നത് മറ്റൊരു ലോറി കാരണം

പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിന് കാരണം മറ്റൊരു ലോറിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിൽ പെട്ട സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു, ഇതേ തുടര്‍ന്ന് സിമന്‍റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നും ആര്‍ടിഒ പറഞ്ഞു. മറ്റൊരു ലോറി ഇടിച്ചശേഷം ബ്രേക്ക് ചവിട്ടി ലോറി നിര്‍ത്താൻ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്ന സമാനമായ മൊഴിയാണ് ദൃക്സാക്ഷികളും നൽകിയിരുന്നത്.

സംഭവത്തിൽ സിമന്‍റ് കയറ്റിയ ലോറിയിൽ ഇടിച്ച ലോറിയിലെ ഡ്രൈവറെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിമന്‍റ് കയറ്റിയ ലോറിയിൽ മറ്റൊരു ലോറി ഇടിച്ചിരുന്നതായി വ്യക്തമായത്. പാലക്കാടേക്ക് പോവുകയായിരുന്ന ലോറിയാണ് സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ ഇടിച്ചത്. സിമന്‍റ് കയറ്റി ലോറിയിൽ ഇടിച്ച് അപകടമുണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. സൈഡ് കൊടുത്തപ്പോള്‍ ഇടിച്ചതാണോയെന്ന കാര്യത്തിൽ ഉള്‍പ്പെടെ കൂടുതൽ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തിൽ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ സിമന്‍റ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നൽകിയിട്ടുണ്ട്.

ഇന്ത്യ സമാധാനത്തിനായി നിലകൊള്ളുന്നു; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

വിവിധ മേഖലകളിലായി വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, ഇന്ത്യ ആഗോളതലത്തിൽ സമാധാന സന്ദേശം പ്രചരിപ്പിക്കുകയാണെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു, മനുഷ്യരാശിയുടെ ഭാവി സുരക്ഷിതമാക്കാൻ സമാധാനം അനിവാര്യമാണെന്ന് രാഷ്‌ട്രപതി ഊന്നിപ്പറഞ്ഞു. 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്...

ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയ്ക്ക് അശോകചക്ര

ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരിയായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്ക് അഭിമാനകരമായ അശോക ചക്ര നൽകി ആദരിച്ചു. സമാധാനകാലത്തെ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഈ ധീരതാ അവാർഡ് 2025 ജൂണിൽ മിഷൻ പൈലറ്റ് എന്ന...

പത്മ പുരസ്‌കാരങ്ങൾ കേരളത്തിനുള്ള അംഗീകാരം: രാജീവ് ചന്ദ്രശേഖർ

ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ കേരളത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നേടിയ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ,...

മഹാമാഘ ഉത്സവം; തിരുനാവായയിലേക്ക് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

തിരുനാവായ മഹാമാഘ ഉത്സവത്തോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് നോർത്തേൺ റെയിൽവേ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. വാരണാസി, യോഗ് നാഗരി ഹൃഷികേശ് എന്നിവിടങ്ങളിൽ നിന്നാണ് എറണാകുളം വരെ സർവീസുകൾ നടത്തുന്നത്. വാരണാസി – എറണാകുളം...

പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ഇത്തവണ അഭിമാന നേട്ടം, മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ഇത്തവണ അഭിമാന നേട്ടം. നടൻ മമ്മൂട്ടിയെയും എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, സുപ്രീം...

ശശി തരൂർ ഇടതുപക്ഷത്തേക്കോ? ദുബായിൽ നിർണ്ണായക ചർച്ചകൾ നടക്കുമെന്ന് റിപ്പോർട്ട്

കോൺഗ്രസ് നേതൃത്വവുമായി ഭിന്നതയിലായ ശശി തരൂർ എംപി ഇടതുപാളയത്തിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നു. നിലവിൽ ദുബായിലുള്ള തരൂർ, ഇടതുപക്ഷവുമായി അടുത്ത ബന്ധമുള്ള ഒരു പ്രമുഖ വ്യവസായി മുഖേന നിർണ്ണായക ചർച്ചകൾ...

ധർമ്മേന്ദ്രയ്ക്കും ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷൺ

സുപ്രീം കോടതി മുൻ ജസ്റ്റിസ് കെടി തോമസിനും ബോളിവുഡ് നടൻ ധർമ്മേന്ദ്രയ്ക്കും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. ധർമ്മേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷൺ നൽകുക. പ്രശസ്ത വയലിനിസറ്റ് എൻ....

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി നാരായണന് പത്മവിഭൂഷൺ

മുതിർന്ന മാധ്യമപ്രവർത്തകനും സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ പി നാരായണന് പത്മവിഭൂഷൺ. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ പി നാരായണൻ ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി, ദേശീയ...