‘കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയ്ക്ക് ജയിലിൽ നിന്നുമാണ് വധഭീഷണിയെത്തിയത്. ബെലഗാവ് ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് ഭീഷണിയ്ക്ക് പിന്നിൽ. ജയിലിനുള്ളിൽ നിന്നും ഇയാൾ നിയമവിരുദ്ധമായി ഫോൺ ഉപയോഗിക്കുകയായിരുന്നു’ നാഗ്പൂർ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. ബെലഗാവ് ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘവും കൊലക്കേസ് പ്രതിയുമാണ് വധഭീഷണിയ്ക്ക് പിന്നിൽ.
താൻ ദാവൂദിന്റെ സംഘത്തിലെ അംഗമാണെന്നും തനിക്ക് 100 കോടി രൂപ എത്രയും വേഗം കൈമാറണമെന്നുമാണ് ഇയാൾ പറഞ്ഞത്. ആവശ്യം അംഗീകരിക്കാത്ത പക്ഷം ഗഡ്കരിയെ ബോംബ് എറിഞ്ഞ് കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് നിതിൻ ഗഡ്കരിയുടെ വസതിയിലും ഓഫീസിലും സുരക്ഷ ശക്തമാക്കിയിരുന്നു.
വധഭീഷണി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കമ്മീഷണർ അമിതേഷ് കുമാർ വ്യക്തമാക്കി.ഖംല ഏരിയയിലെ ഗഡ്കരിയുടെ പബ്ലിക് റിലേഷൻസ് ഓഫീസിന്റെ ലാൻഡ്ലൈൻ നമ്പറിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. രാവിലെ 11.25 നും 12.30 നും ഇടയിൽ മൂന്ന് പ്രാവശ്യമാണ് കോൾ വന്നത്. പണം അയക്കണമെന്ന് പറഞ്ഞ് കർണാടകയിലെ മൊബൈൽ നമ്പറും വിലാസവും വിളിച്ചയാൾ പങ്കുവെച്ചിരുന്നു.