റഷ്യ ആക്രമണം തുടരുന്നു, യുക്രെയിനിൽ 12 പേർ കൊല്ലപ്പെട്ടു

യുക്രെയ്ൻ നഗരങ്ങളിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ. റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ യുക്രെയിനിലെ കിഴക്കൻ നഗരമായ ഡിനിപ്രോയിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. നഗരത്തിലെ ഒരു കെട്ടിടത്തിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിലാണ് 12 പേർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റ 73 പേരിൽ 14 പേർ കുട്ടികളാണ്. രാജ്യത്തെ വൈദ്യുത വിതരണമേഖലയെയും അടിസ്ഥാനമേഖലകളെയും ലക്ഷ്യമാക്കിയുള്ള റഷ്യയുടെ ആക്രമണം രാജ്യത്തിന് വൻനാശമുണ്ടാക്കി കൊണ്ടിരിക്കുകയാണ്. അതേസമയം പാശ്ചാത്യ രാജ്യങ്ങൾ അടക്കമുള്ളവ സഹായിച്ചാൽ മാത്രമേ റഷ്യയോട് ചെറുത്തുനിൽക്കാൻ സാധിക്കുകയുള്ളൂ എന്ന് യുക്രെയിൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞിരുന്നു.

സൊളീദാർ നഗരം പിടിച്ചെടുത്തെന്നാണ് റഷ്യൻ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ ഇത് യുക്രെയ്ൻ നിഷേധിച്ചിട്ടുണ്ട്. സൊളീദാർ പിടിച്ചെടുക്കാനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത പോരാട്ടമാണ് നടക്കുന്നത്. ഇതിനിടെയാണ് ആക്രമണങ്ങൾ റഷ്യ കടുപ്പിച്ചത്.

യുക്രെയിൻ പ്രസിഡന്റിന്റെ അഭ്യർത്ഥന മാനിച്ച് ചാലഞ്ചർ ടു യുദ്ധടാങ്കറുകൾ യുക്രെയിന് നൽകാൻ ബ്രിട്ടൻ തീരുമാനിച്ചു. എന്നാൽ പുറത്തുനിന്നും സഹായങ്ങൾ എത്തിയാൽ ആക്രമണം കടുപ്പിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. യുക്രെയ്ൻ തലസ്ഥാനമായ കീവിലും കിഴക്കൻ നഗരമായ ഖർകീവിലും ശനിയാഴ്ച പുലർച്ചെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായി. ഖാർകീവ്, ബഖ്മുത് നഗരങ്ങൾ പിടിച്ചെടുക്കാനായി മിസൈൽ ആക്രമണം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ വൈദ്യുതി, വെള്ളം എന്നിവയുടെ വിതരണത്തിൽ പ്രതിസന്ധിയുണ്ടാകുമെന്ന് യുക്രെയ്‌നിലെ ഊർജ്ജ മന്ത്രി പറഞ്ഞു. പുതുവർഷ ആഘോഷത്തോടനുബന്ധിച്ച് റഷ്യ യുക്രെയിനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ആഘോഷങ്ങൾ അവസാനിച്ചതോടെ റഷ്യ വീണ്ടും ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, വയോജന വകുപ്പ് രൂപീകരിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യമന്ത്രിസഭയോ​ഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം.തിരഞ്ഞെടുപ്പ് കാലത്ത്...

ഏകീകൃത ശമ്പള സമയപരിധി പ്രഖ്യാപിച്ച് യു എ ഇ

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണത്തിന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുതിയ സമയപരിധി പ്രഖ്യാപിച്ചു. എല്ലാ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസത്തിന്റെ ഒന്നാം തീയതി തന്നെ ജീവനക്കാരുടെ അക്കൗണ്ടിൽ...

ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്റെ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ

രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ചുള്ള ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. മാധ്യമസ്വാതന്ത്ര്യ, ന്യൂനപക്ഷ അവകാശങ്ങളിലെ ഡച്ച് ആശങ്കകൾ തള്ളി ഇന്ത്യ പ്രതികരിച്ചു 'അത് നിങ്ങളുടെ...