അടിയന്തര ജനറല്‍ ബോഡിയില്‍ ബൈജൂസ് സിഇഒയെ പുറത്താക്കാന്‍ പ്രമേയം

രാജ്യത്തെ ഏറ്റവും വലിയ എഡ്ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസില്‍ പ്രതിസന്ധി അതിരൂക്ഷമാവുന്നു. വെള്ളിയാഴ്ച കമ്പനിയുടെ അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചാണ് ബൈജു രവീന്ദ്രനെ പുറത്താക്കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. കമ്പനി സിഇഒ ബൈജു രവീന്ദ്രനെതിരെ ഓഹരിപങ്കാളികള്‍ പ്രമേയം പാസാക്കി. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് മാറ്റാനും ബൈജു രവീന്ദ്രന്റെ ഭാര്യയും കമ്പനിയുടെ സഹസ്ഥാപകയുമായ ദിവ്യ ഗോകുല്‍നാഥിനെയും അവരുടെ സഹോദരന്‍ റിജു രവീന്ദ്രനെയും ബോര്‍ഡില്‍ നിന്ന് മാറ്റാനും പ്രമേയം പാസാക്കി. ഇന്‍വെസ്റ്റേഴ്‌സ് പ്രോസസ്, ജനറല്‍ അറ്റ്‌ലാന്റിക്, പീക്ക് തുടങ്ങിയ വലിയ ഓഹരി ഉടമകള്‍ അടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.

അസാധാരണ പൊതുയോഗത്തില്‍ വോട്ട് ചെയ്യാന്‍ വെച്ച എല്ലാ പ്രമേയങ്ങളും ഷെയര്‍ഹോള്‍ഡര്‍മാര്‍ ഏകകണ്ഠമായി പാസാക്കി. ബൈജൂസിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തു നിന്ന് നീക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു. അടിയന്തര ജനറല്‍ ബോഡി യോഗത്തില്‍ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് പുറത്താക്കാനുള്ള നിര്‍ദ്ദേശത്തെ 60 ശതമാനത്തിലധികം ഓഹരി ഉടമകളും അനുകൂലിച്ചു. കൂടാതെ നിക്ഷേപക സ്ഥാപനമായ പ്രോസസ് കമ്പനിയുടെ മൂല്യനിര്‍ണ്ണയം 22 ബില്യണ്‍ ഡോളറില്‍ നിന്ന് 5.1 ബില്യണ്‍ ഡോളറായി കുറച്ചു.

നേരത്തെ, എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ നാല് നിക്ഷേപകര്‍ കെടുകാര്യസ്ഥത സംബന്ധിച്ച് എന്‍സിഎല്‍ടിയില്‍ കേസ് ഫയല്‍ ചെയ്യുകയും രവീന്ദ്രനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്. ഓഹരി ഉടമകളും വന്‍കിട നിക്ഷേപകരും എന്ന നിലയില്‍, യോഗത്തിന്റെ സാധുതയെക്കുറിച്ചും അതില്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ചുള്ള നിലപാടിനെക്കുറിച്ചും പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഇന്‍വെസ്റ്റര്‍ പ്രോസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ പ്രമേയം നടപടിക്രമങ്ങള്‍ക്കനുസൃതമായി കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും യോഗത്തില്‍ പങ്കെടുത്തില്ല. എന്‍ജിനീയറിങ് ബിരുദധാരിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും ചേര്‍ന്ന് 2011ലാണ് ബൈജൂസ് സ്ഥാപിച്ചത്. 2015ലാണ് ബൈജൂസെന്ന ലേണിംഗ് ആപ്പ് ലോഞ്ച് ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബൈജൂസ് ഒരു പഠന ആപ്പ് എന്ന നിലയില്‍ പ്രശസ്തമാവുകയും ചെയ്തിരുന്നു. അടുത്ത 4 വര്‍ഷത്തിനുള്ളില്‍ ഈ സ്റ്റാര്‍ട്ടപ്പ് ഏറെ പ്രചാരം നേടി. സ്‌കൂളുകളും കോച്ചിംഗും അടച്ചിട്ടിരുന്ന കോവിഡ് കാലഘട്ടത്തിലാണ് ആപ്പിന് ഏറ്റവും വലിയ കുതിപ്പായിരുന്നു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...