മാലിദ്വീപ് വിവാദം: ഇന്ത്യയെ പിന്തുണച്ച് ലക്ഷദ്വീപ് ചിത്രങ്ങള്‍ പങ്കിട്ട് ഇസ്രായേല്‍

മാലിദ്വീപ് വിവാദത്തില്‍ ഇന്ത്യയെ പിന്തുണച്ച് ഇസ്രായേല്‍. സോഷ്യല്‍ മീഡിയയിലെ #ExploreIndianIslands ട്രെന്‍ഡില്‍ ഇന്ത്യയിലെ ഇസ്രായേല്‍ എംബസി പങ്കാളിയായി. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് ഇത്. ലക്ഷദ്വീപിലെ ജലശുദ്ധീകരണ പദ്ധതി ആരംഭിക്കാനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപിലായിരുന്നു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നാളെ തന്നെ ആരംഭിക്കാന്‍ ഇസ്രായേല്‍ തയ്യാറാണ്’, ഇസ്രായേല്‍ എംബസി എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു. ലോകമെമ്പാടും ഉള്ളവരോട് ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിക്കാന്‍ ആഹ്വാനം ചെയ്ത് ചിത്രങ്ങളും വീഡിയോയും എംബസി പങ്കുവച്ചിട്ടുണ്ട്.

ദ്വീപസമൂഹങ്ങളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് വിവാദം തുടങ്ങിയത്. മോദി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ മൂന്ന് മാലിദ്വീപ് മന്ത്രിമാര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി. ഈ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. മോദിയെ കോമാളിയെന്നും ഇസ്രായേലിന്റെ പാവയെന്നും അടക്കം അധിക്ഷേപിച്ചായിരുന്നു കമന്റുകള്‍. ഇതോടെ ഈ മന്ത്രിമാര്‍ക്കെതിരെ രൂക്ഷമായ പ്രതികരണം സോഷ്യല്‍ മീഡിയയിൽ നിന്നുണ്ടായി. ലക്ഷദ്വീപിനേയും മാലിദ്വീപിനേയും താരതമ്യം ചെയ്യുന്നതിനെ പരിഹസിച്ച് മാലിദ്വീപിലെ ഒരു ഭരണകക്ഷി നേതാവും പോസ്റ്റ് പങ്കുവെച്ചു. അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ മാലിദ്വീപ് മന്ത്രിമാരായ മല്‍ഷ ഷെരീഫ്, മറിയം ഷിയൂന, അബ്ദുല്ല മഹ്സൂം മജീദ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രിമാരുടേത് വ്യക്തിപരമായ കാഴ്ചപ്പാടുകളാണെന്നും മാലിദ്വീപ് സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമർശങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.

ഒരു വശത്ത് വിവാദം മുറുകുമ്പോൾ മറുവശത്ത് നിർണായക കൂടിക്കാഴ്ചകൾ നടക്കുകയാണ്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുനു മഹാവാര്‍ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുനു മഹാവര്‍, മാലിദ്വീപിലെ മോഫയിലെത്തി അംബാസഡര്‍ അലി നസീര്‍ മുഹമ്മദുമായാണ് കൂടിക്കാഴ്ച നടത്തിയത്. മാലിദ്വീപ് പ്രതിനിധി ഇബ്രാഹിം ഷഹീബിനെ വിദേശകാര്യ മന്ത്രാലയം ന്യൂഡല്‍ഹിയിലെ സൗത്ത് ബ്ലോക്കിലേക്ക് വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് തിരക്കിട്ട ചര്‍ച്ചകള്‍.

അതേസമയം സംഭവം വിവാദമായതോടെ ബോളിവുഡ് താരങ്ങളും കായിക താരങ്ങളും അടക്കം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ശ്രദ്ധ കപൂര്‍, ഹാര്‍ദിക് പാണ്ഡ്യ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികള്‍ പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പിന്തുണച്ചു. ഇതിനിടെ മാലിദ്വീപിന്റെ മുന്‍ പ്രസിഡന്റുമാരായ ഇബ്രാഹിം മുഹമ്മദ് സോലിഹ്, മുഹമ്മദ് നഷീദ് എന്നിവരുള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ മന്ത്രിമാരുടെ പരാമര്‍ശങ്ങളെ അപലപിച്ചു. അത്തരം പ്രസ്താവനകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് കോട്ടം വരുത്തരുതെന്ന് ഇവര്‍ പറഞ്ഞു.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...