എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്‌ സ്ഥാനാർഥി ജെയ്ക് സി തോമസ്‌ നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെ വരണാധികാരിയായ കോട്ടയം ആർ.ഡി.ഒ വിനോദ് രാജിന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയാണു നൽകിയത്.

സി.​പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് നേതാക്കളുടെ അകമ്പടിയോടെ കാൽനട ജാഥയായാണ് പത്രിക സമർപ്പിക്കാൻ സ്ഥാനാർഥി പുറപ്പെട്ടത്. എൽ.ഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മന്ത്രി വി.എൻ വാസവൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസൽ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപസ് മാത്യു എന്നിവർക്കൊപ്പമെത്തിയാണ് പത്രിക നൽകിയത്.

അതേസമയം കെട്ടിവെക്കാനുള്ള തുക ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നൽകി. ഇന്ന് വൈകിട്ട്‌ നാലിന്‌ മണർകാട്‌ നടക്കുന്ന എൽഡിഎഫ് പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം.പി, ബിനോയ് വിശ്വം എം.പി, പി സി ചാക്കോ, ഡോ. വർഗീസ് ജോർജ്, ഡോ. കെ.സി. ജോസഫ്, മാത്യു ടി തോമസ് എം.എൽ.എ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കെ.ബി. പ്രേംജിത്ത്, ബിനോയ് ജോസഫ്, കാസിം ഇരിക്കൂർ എന്നിവർ സംസാരിക്കും.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാളെ രാവിലെ 11.15നു പള്ളിക്കത്തോട്ടിലെ പാമ്പാടി ബിഡിഒ ഓഫിസില്‍ നാമനിർദേശ പത്രിക നൽകും. ബിജെപി സ്ഥാനാർഥി ലിജിൻ ലാലും നാളെ 11ന് ഇതേ ഓഫിസിലെത്തി പത്രിക നൽകും.

എയർ ഇന്ത്യ വിമാനാപകടത്തിലെ രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

ഞായറാഴ്ച ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ...

ഇറാനിയൻ ഇന്റലിജൻസ് മേധാവികളെ കൊലപ്പെടുത്തി ഇസ്രായേൽ

ഇസ്രായേൽ- ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാവുകയാണ്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ...

സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും...

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം, പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വൻ കുതിച്ചു ചാട്ടത്തോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വിപണി. ഇതിന് പിന്നാലെയാണ് ഇന്ന് പവന് 120 രൂപ...

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ "ഒന്നാം നമ്പർ ശത്രു" എന്ന് മുദ്രകുത്തി ഇറാന്റെ ഇസ്ലാമിക ഭരണകൂടം അദ്ദേഹത്തെ വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രയേൽ...

ആക്രമണം തുടർന്ന് ഇസ്രായേലും ഇറാനും; ജനറൽമാർ ഉൾപ്പെടെ 224 പേർ കൊല്ലപ്പെട്ടതായി ഇറാൻ

അന്താരാഷ്ട്ര അഭ്യർത്ഥനകൾ അവഗണിച്ചുകൊണ്ട് ഇസ്രായേലും ഇറാനും തുടർച്ചയായ മൂന്നാം ദിവസത്തിലേക്ക് ആക്രമണം തുടരുകയാണ്. ഞായറാഴ്ചയും രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ മിസൈൽ ആക്രമണങ്ങൾ തുടർന്നു. ഇസ്രായേൽ തങ്ങളുടെ എണ്ണ ശുദ്ധീകരണശാലകൾ ലക്ഷ്യമിട്ട്...

കനത്ത മഴ; സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

കനത്ത മഴയിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്നതിനാൽ കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ...

അമേരിക്കയുമായി ഇനി ആണവചർച്ച ഇല്ല, ഇസ്രയേലിന്‍റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെ: ഇറാൻ

ഇസ്രയേലിന്‍റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇനി അമേരിക്കയുമായി ആണവ ചർച്ച ഉണ്ടാകില്ലെന്നും ഇറാൻ അറിയിച്ചു. ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ യൂറോപ്യൻ യൂണിയൻ ഇടപെട്ടതോടെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയമേധാവി കാജ...