കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം, നാല് പേരെ ചോദ്യം ചെയ്യുന്നു

കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി കൊൽക്കത്ത പൊലീസ്. 3 ജൂനിയർ ഡോക്ടർമാരെ ചോദ്യം ചെയ്യുംമൂന്ന് ജൂനിയർ ഡോക്ടർമാരെയും ഒരു ആശുപത്രി ജീവനക്കാരനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മരണത്തിനു ശേഷം പീഡനത്തനിരയാക്കിയോ എന്നും സംശയിക്കുന്നതായി കൊൽക്കത്ത പൊലീസ് പറയുന്നു. പ്രതി കൃത്യത്തിന് ശേഷം കടന്നു കളയുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, പ്രതി സഞ്ജയ് റോയ് സ്ഥിരം കുറ്റവാളിയാണെന്നും കൊലപാതകം നടത്തിയത് മദ്യലഹരിയിലാണെന്നും പൊലീസ് അറിയിച്ചു.

ട്രെയിനി ഡോക്ടറെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ശരീരത്തിൽ മുറിവുകളോടെയാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ പോസ്റ്റുമോർട്ടത്തിൽ കൊലപാതകത്തിന് മുമ്പ് ഇവരെ ബലാത്സംഗം ചെയ്തതായി സ്ഥിരീകരിച്ചു . ഇതിനിടെ ശനിയാഴ്ച അറസ്റ്റിലായ പ്രതിയെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

പ്രതി കൃത്യത്തിന് ശേഷം കടന്നു കളയുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ്ന് ലഭിച്ചിട്ടുണ്ട്. അതേസമയം, പ്രതി സഞ്ജയ് റോയ് സ്ഥിരം കുറ്റവാളിയാണെന്നും കൊലപാതകം നടത്തിയത് മദ്യലഹരിയിലാണെന്നും പൊലീസ് അറിയിച്ചു. പ്രതി സ്വമേധയാ നടത്തിയ കുറ്റകൃത്യമാണെന്ന പ്രാഥമിക വിലയിരുത്തലുണ്ട്.

വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ പ്രതിഷേധം. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ആശുപത്രി ഭരണ സമിതിയിൽ വൻ സ്വാധീനം പ്രതിക്കുണ്ടായിരുന്നു എന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

‘സിഎംഒ മീഡിയ’എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് ഇനി ‘ഒപ്പോസിഷൻ മീഡിയ’

കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക അറിയിപ്പുകളും വാർത്താ സമ്മേളന വിവരങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും പങ്കുവെച്ചിരുന്ന 'സിഎംഒ മീഡിയ' എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് 'ഒപ്പോസിഷൻ മീഡിയ' എന്നാക്കി മാറ്റി. തെരഞ്ഞെടുപ്പിന്...

ബംഗാളിൽ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി, മെയ് 9-ന് സത്യപ്രതിജ്ഞ ചെയ്യും

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി. മെയ് 9 ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായതിനാൽ ബംഗാളിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ...

ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ ബംഗാളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ദുർഗ്ഗാക്ഷേത്രം തുറന്നു

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബംഗാളിൽ അടഞ്ഞുകിടന്ന അസൻസോളിലെ ഒരു ദുർഗ്ഗാക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നുകൊടുത്തു....

തോൽ‌വിയിൽ കടുത്ത പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ഭവാനിപൂരിൽ താൻ നേരിട്ട പരാജയം മോഷ്ടിക്കപ്പെട്ട വിധിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനീതി നിറഞ്ഞ വൃത്തികെട്ട കളിയാണെന്നുമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. 16-ാം റൗണ്ട് വോട്ടെണ്ണൽ വരെ ബിജെപിയുടെ സുവേന്ദു...

ഇനി ദളപതി യുഗം, തമിഴ്‌നാട്ടിൽ സഖ്യ നീക്കവുമായി വിജയ്‌യുടെ ടിവികെ

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുമ്പോൾ രണ്ട് പ്രധാന പാർട്ടികൾ ആധിപത്യം പുലർത്തുന്ന സംസ്ഥാനത്ത് വിജയിയുടെ ടിവികെ പാർട്ടിയുടെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടം വൻ വിജയമായി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കേവലം അമ്പരപ്പിക്കുന്ന ഒരു...

പതിനാറാം കേരള നിയമസഭയിൽ 11 വനിതാ എംഎൽഎമാർ

പതിനാറാം കേരള നിയമസഭയിൽ ഇത്തവണ 11 വനിതാ എംഎൽഎമാരാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫ് വനിതാ സ്ഥാനാർത്ഥികളായ ഒൻപത് പേരും എൽഡിഎഫിലെ രണ്ട് പേരും വിജയിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനാണ് പുതിയ...

ചലച്ചിത്ര താരം സന്തോഷ് നായർ അന്തരിച്ചു

മലയാള ചലച്ചിത്ര സീരിയൽ താരം സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ടയിലെ എനാത്ത് വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് അന്ത്യം. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ...

എംജിആറിന്റെ റെക്കോർഡ് തകർത്ത് വിജയ്‌യുടെ ടിവികെ

രാഷ്ട്രീയത്തിൽ കന്നി അങ്കത്തിനിറങ്ങിയ വിജയ്‌യുടെ ടിവികെ ഒറ്റയ്ക്ക് ഒരു സഖ്യവുമില്ലാതെ എംജിആറിന്റെ റെക്കോർഡ് മറികടന്നു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴിഗ വെട്രി കഴകം ഏകദേശം 17 ദശലക്ഷം വോട്ടുകൾ നേടി അതായത് 35%...