ലോക് സഭാ തെരെഞ്ഞെടുപ്പിൽ തെക്കേ ഇന്ത്യയിൽ മികച്ച നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മികച്ച മുന്നേറ്റം ഉണ്ടാക്കും. ചുവന്ന ഇടനാഴികൾ കാവിയാകുമെന്നും കേരളം പ്രതീക്ഷയുടെ പട്ടികയിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എൻഡിഎ കേവല ഭൂരിപക്ഷം പിന്നിട്ടു കഴിഞ്ഞു. ജൂൺ 4 ന് ചരിത്ര വിജയം നേടുമെന്നും സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഉയരത്തിലെത്തുമെന്നും മോദി കൂട്ടിച്ചേർത്തു. വോട്ടർമാരുടെ ഊർജ്ജം പ്രഖ്യാപിത ലക്ഷ്യത്തേക്കാൾ മികച്ച വിജയം നൽകുമെന്നതിൻ്റെ സൂചനയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.