കല്‍പ്പാത്തി ദേവ രഥസംഗമം ഇന്ന്, പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥസംഗമം വൈകീട്ട് വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു സമീപം നടക്കും. ഇന്ന് മൂന്നാം തേരുത്സവ ദിനത്തിൽ വൈകിട്ടാണ് ദേവരഥസംഗമം. ആറു തേരുകളാണ്‌ രഥോത്സവത്തിൽ പങ്കുകൊള്ളുന്നത്‌. ഇവ മുഖാമുഖം എത്തുന്നതാണ്‌ രഥസംഗമം. അവസാന മൂന്ന് ദിവസം അലങ്കരിച്ച രഥം തെരുവിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണിവിടെ എത്തിച്ചേരുന്നത്. 1425 എ.ഡിയിൽ‍ നിർമിച്ചതാണ് ഈ ക്ഷേത്രം. കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പകുതി കൽപ്പാത്തി എന്ന പഴഞ്ചൊല്ല് തന്നെയുണ്ട്. കാശിയിൽ പാതിയാണ് കൽപ്പാത്തിയായി മാറിയത് എന്നൊരു വിശ്വാസവും ഉണ്ട്.

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഇന്ന് പാലക്കാട് താലൂക്കിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമാകില്ല.

പാലക്കാട് ജില്ലയിലുള്ള കല്‍പ്പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു ഉത്സവമാണ് കല്‍പ്പാത്തി രഥോല്‍ത്സവം.
വൈകിട്ട് 6ന് കൽപ്പാത്തിയിലെ 4 ക്ഷേത്രങ്ങളിലെ 6 രഥങ്ങൾ ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിൽ സംഗമിക്കും. രാവിലെ ശ്രീലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് കൃഷ്ണ രഥം ഗ്രാമവീഥിയിൽ പ്രയാണം തുടങ്ങും. ഏകദേശം ഒരേ സമയത്തു തന്നെ ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രത്തിലെ രഥവും ഗ്രാമ വീഥിയിൽ എത്തും 4 മണിയോടെ എല്ലാ തേരുകളും ഗ്രാമ വീഥിയിൽ ഒരു മിച്ചെത്തും. തേരുമുട്ടിയിലെ ദേവരഥ സംഗമം കാണാൻ നിരവധി പേരാണ് കൽപ്പാത്തിയിലെത്തുന്നത്.

പാലക്കാട് ജില്ലയിലെ 98 അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളില്‍ ആറുമാസം നീണ്ടുനില്‍ക്കുന്ന രഥോത്സവങ്ങളുടെ തുടക്കം കുറിക്കുന്നത് കല്‍പ്പാത്തി രഥോത്സവത്തോടെയാണ്. വൈദിക കാലഘട്ടത്തില്‍ വേരൂന്നിയ ഈ ഉത്സവം വളരെ പുരാതനകാലം മുതല്‍ക്കേ നടന്നു വന്നിരുന്നതായി കരുതപ്പെടുന്നു. തികച്ചും കലാപരമായി നിര്‍മ്മിച്ച അതിമനോഹരമായി അലങ്കരിച്ച ഈ തേരുകള്‍ കല്‍പ്പാത്തിയിലെ തെരുവുകളിലൂടെ നീങ്ങുന്നത് വര്‍ണ്ണോജ്വലമായ ഒരു കാഴ്ച തന്നെയാണ്. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോല്‍ത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍ വിശ്വനാഥപ്രഭുവും (പരമശിവന്‍) അദ്ദേഹത്തിന്റെ പത്നിയായ വിശാലാക്ഷിയും (പാര്‍വ്വതി) ആണ്.

കല്‍പ്പാത്തി

പാലക്കാട് ജില്ലയിലെ കല്‍പ്പാത്തി, പരമ്പരാഗതമായി തന്നെ തമിഴ് ബ്രാഹ്‌മണരുടെ ഒരു ആവാസകേന്ദ്രമാണ്. കല്‍പ്പാത്തിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന എഴുന്നൂറു വര്‍ഷം പഴക്കമുള്ള വിശ്വനാഥക്ഷേത്രമാണ് ഉത്സവാഘോഷങ്ങളുടെ കേന്ദ്രം. മലബാര്‍ മദ്രാസ്- പ്രവിശ്യക്കു കീഴിലായിരുന്ന ബ്രിട്ടീഷ് ഭരണകാലത്ത് കല്‍പ്പാത്തി രഥോത്സവമായിരുന്നു മലബാറിലെ വലിയ ഉത്സവം. കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ ഉത്സവങ്ങളില്‍ ഒന്നാണ് ഇത്. വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തില്‍ നടക്കുന്നു.

ക്ഷേത്രത്തിന് 700 വര്‍ഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന കല്‍പ്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി യില്‍ നിര്‍മ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയില്‍ പകുതി കല്‍പ്പാത്തിഎന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ബ്രാഹ്‌മണരുടെ അഗ്രഹാരങ്ങള്‍ സ്ഥിതിചെയ്യുന്ന കല്‍പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്‌മണ കുടിയേറ്റ സ്ഥലങ്ങളില്‍ ഒന്നാണ്.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...