സംസ്ഥാനത്ത് 5ജി സേവങ്ങൾക്ക് റിലയൻസ് ജിയോ തുടക്കമിട്ടു. 5ജി ടെലികോം സേവനമായ ‘ജിയോ ട്രൂ 5ജി ‘ കൊച്ചിയിലാണ് ആദ്യമായി ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉത്ഘാടനം നിർവഹിച്ചു.
ആദ്യഘട്ടത്തിൽ കൊച്ചിയിൽ ആരംഭിച്ച ജിയോ ഇപ്പോൾ ഗുരുവായൂർ ക്ഷേത്ര പരിസരത്തും ആരംഭിച്ചു. ഒരു മാസത്തിനുള്ളിൽ തന്നെ മറ്റ് പ്രധാന നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുമെന്ന് കമ്പനിവക്താവ് അറിയിച്ചു. 6000കോടി രൂപ ചിലവഴിച്ചാണ് റിലയൻസ് പുതിയ സേവനം കേരളത്തിൽ തുടങ്ങിയത്. കൊച്ചിയിൽ ‘ജിയോ ട്രൂ ജി ‘ സേവനം ആരംഭിച്ചചടങ്ങിൽ സംസാരിക്കവേ കമ്പനി സീനിയർ വൈസ് പ്രസിഡന്റും കേരള മേധാവിയുമായ കെ സി സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ എയർടെലിന്റെ 5ജി സേവനത്തോടൊപ്പം ജിയോ കൂടി എത്തിയതോടെ പൊതുജങ്ങൾക്കും വ്യവസായങ്ങൾക്കും സാങ്കേതിക വളർച്ചയ്ക്കും ഇതൊരു മുതൽക്കൂട്ടായി മാറുക തന്നെ ചെയ്യും. ആദ്യഘട്ടത്തിൽ ജിയോ അധികനിരക്കുകളൊന്നും തന്നെ ഈടാക്കുന്നില്ല.4ജി യെ ആശ്രയിക്കാതെ സ്വതന്ത്ര സേവനമാണ് ജിയോ നൽകുന്നതെന്നും കമ്പനി അറിയിച്ചു.
തുടക്കത്തിൽ വെൽക്കം ഓഫർ ലഭിക്കുന്നവർക്ക് മാത്രമേ സേവനം ലഭിക്കുള്ളൂ. 5ജി ഫോണിൽ ലഭിക്കാൻ സിം കാർഡ് മാറേണ്ടതില്ല. 5ജി സൗകര്യമുള്ള ഫോൺ ഉണ്ടായിരുന്നാൽ മതി. 239 രൂപയോ അതിന് മുകളിലുള്ള പ്രി പെയ്ഡ് പ്ലാനോ അല്ലെങ്കിൽ പോസ്റ്റ് പെയ്ഡ് പ്ലാനോ ഉണ്ടാകണം. ഇതാണ് ജിയോ വെൽക്കം ഓഫർ ലഭിക്കാനുള്ള യോഗ്യത. ഇത് അറിയാൻ ഫോണിൽ സൗകര്യം ഉണ്ട്. മൈ ജിയോ ആപ്പോ വെബ്സൈറ്റോ open ചെയുമ്പോൾ ഏറ്റവും മുകളിൽ ജിയോ വെൽക്കം ഓഫർ എന്ന ബാനർ കാണിക്കുന്നുവെങ്കിൽ ലഭ്യമാകും എന്നർത്ഥം. അതിൽ ‘i am interested’ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഫോണിന്റെ സെറ്റിങ്സിൽ മൊബൈൽ നെറ്റ്‌വർക്ക് മെനുവിൽ ‘പ്രിഫെർഡ് നെറ്റ്‌വർക്ക് 5ജി ഓപ്ഷൻ തിരഞ്ഞെടുക്കുന്നതോടെ ഫോണിൽ 5ജി ചിഹ്നം കാണുകയും സേവനം ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്യാം.