ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ ഗുജറാത്തിലെ സുദർശൻ സേതു രാജ്യത്തിന് സമർപ്പിക്കും. ഒഖ മെയിൻലാൻഡിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഇതോടെ ദ്വാരകയിൽ നിന്നും ബെയ്റ്റ് ദ്വാരകയിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് ഗതാഗതം എളുപ്പമാകും. 2017-ലാണ് പാലം നിർമ്മാണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്.
2.3 കിലോമീറ്റര്‍ ദൂരം വരുന്ന പാലത്തിന്റെ കല്ലിടല്‍ ചടങ്ങ് 2017ല്‍ മോദി തന്നെയാണ് നിര്‍വഹിച്ചത്. പുതിയ ദ്വാരകയെ പഴയ ദ്വാരകയുമായി ബന്ധിപ്പിച്ച് കൊണ്ടുള്ള പാലം യാത്രാദുരിതത്തിന് പരിഹാരമാകും. നാലുവരിയില്‍ 27.20 മീറ്റര്‍ വീതിയില്‍ പണിത പാലത്തില്‍ 2.50 മീറ്റര്‍ വീതിയില്‍ ഫുട്ട്പാത്തും ക്രമീകരിച്ചിട്ടുണ്ട്. 980 കോടി രൂപ മുതൽമുടക്കിൽ പണി കഴിപ്പിച്ച നാലുവരി പാതയുള്ള പാലമാണിത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമെന്ന ബഹുമതി സുദർശൻ സേതുവിന് സ്വന്തമാണ്. 2.32 കിലോ മീറ്ററാണ് പാലത്തിന്റെ നീളം. ഒഖ-ബെയ്റ്റ് ദ്വാരക സിഗ്നേച്ചർ ബ്രിഡ്ജ് എന്നും ഇത് അറിയപ്പെടുന്നു. .
ദ്വാരക പട്ടണത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ഓഖ തുറമുഖത്തിന് സമീപം സ്ഥിതി ചെയ്യുന്ന ബെയ്റ്റ് ദ്വാരക, ശ്രീകൃഷ്ണൻ്റെ ദ്വാരകാധീഷ് ക്ഷേത്രത്തിൻ്റെ ആസ്ഥാനമാണ്. നിലവിൽ, ബെയ്റ്റ് ദ്വാരകയിലെ ക്ഷേത്രത്തിലേക്കുള്ള ഭക്തർക്ക് പകൽ ബോട്ട് യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ, 24 മണിക്കൂറും യാത്രക്കാർക്ക് പ്രവേശനം ഉണ്ടാകും. പാലം ഉദ്ഘാടനം ചെയ്യുന്നതിനു പുറമേ, ദ്വാരക നഗരം സന്ദർശിച്ച് ദ്വാരകാധീഷ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാനും പ്രധാനമന്ത്രി മോദി പദ്ധതിയിടുന്നു.
പാലത്തിന്റെ ഉദ്ഘാടനം കൂടാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പുതിയ എയിംസ് കാമ്പസുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്കോട്ട് (ഗുജറാത്ത്), ബടിണ്ട (പഞ്ചാബ്), റായ്ബറേലി (യുപി), കല്യാണി (പഞ്ചിമ ബംഗാൾ), മംഗലഗിരി (ആന്ധ്രാ പ്രദേശ്) എന്നിവിടങ്ങളിലാണ് എയിംസ് കാമ്പസുകൾ പുതിയതായി നിർമ്മിച്ചിരിക്കുന്നത്.