നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021-22 ജൂലൈ-സെപ്റ്റംബർ പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 8.4 ശതമാനം വർദ്ധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ രേഖപ്പെടുത്തിയ 13.5 ശതമാനം വളർച്ചാ നിരക്കിന്റെ പകുതിയോളം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വികസിക്കുമെന്ന് വിദഗ്‌ധർ നേരത്തെ പ്രവചിച്ചിരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ റിപ്പോർട്ടിൽ 2022 ജൂലൈ-സെപ്റ്റംബർ കാലയളവിൽ വളർച്ചാ നിരക്ക് 5.8 ശതമാനമായാണ് കണക്കാക്കുന്നത്. റേറ്റിംഗ് ഏജൻസിയായ ഇക്ര ജിഡിപി 6.5 ശതമാനമായി വളരാൻ സാധ്യതയുണ്ടെന്നാണ് പ്രവചിച്ചത്. അതേസമയം, 2022 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ചൈന 3.9 ശതമാനം സാമ്പത്തിക വളർച്ച രേഖപ്പെടുത്തി.