കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് നല്‍കി ഇന്ത്യ, 4 വിസ സർവീസുകൾ പുനരാരംഭിച്ചു

കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ച് ഇന്ത്യ. കാനഡ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരുന്നതിനുള്ള ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വിസ സർവീസുകളാണ് നാളെ മുതൽ ലഭ്യമായി തുടങ്ങുക. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിയന്ന കൺവെൻഷൻ പ്രകാരം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കാനഡയിൽ സുരക്ഷ നൽകിയാൽ, വിസ അനുവദിക്കുന്നത് പുനരാരംഭിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വിസ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയത്.

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന നിലയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവരുടെ പാർലമെന്റിൽ നടത്തിയ പ്രസ്താവനയോടെയാണ് ഇന്ത്യ കാനഡ ബന്ധം വഷളായത്. അതേസമയം നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയൻ സർക്കാരിന്റെ ആരോപണം കേന്ദ്ര സർക്കാർ പൂർണമായി തള്ളി. ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച സർക്കാർ, നിയമവാഴ്‌ചയോട് ഇന്ത്യയ്ക്ക് ശക്തമായ പ്രതിബദ്ധതയാണുള്ളതെന്നും വ്യക്തമാക്കി. ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയുടെ തീരുമാനത്തിന് ബദലായി കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി. ഇതിനു പിന്നാലെ കനേഡിയൻമാർക്കുള്ള പുതിയ വിസ അനുവദിക്കുന്നത് സെപ്റ്റംബർ 21 മുതൽ ഇന്ത്യ താൽക്കാലികമായി നിർത്തിവെയ്ക്കുകയായിരുന്നു.

ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിൽ കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാനഡയെ അതൃപ്തി അറിയിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഫോണുകൾ ഉൾപ്പടെ നിരീക്ഷിക്കുന്നതിലാണ് അതൃപ്തി അറിയിച്ചത്. ഇത് വിയന്ന കൺവൻഷൻ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഉദ്യോഗസ്ഥർ സുരക്ഷാ ഭീഷണി നേരിടുന്നത് കൊണ്ടാണ് വിസ സർവ്വീസ് പുനഃസ്ഥാപിക്കാൻ കഴിയാത്തതെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞത്.

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് ശ്രമം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന് ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ. നാട്ടിലെത്താത്ത പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ചുവെന്ന ആരോപണവും കെ. സുരേന്ദ്രൻ ഉയർത്തി. മഞ്ചേശ്വരം, കുമ്പള, മംഗൽപ്പാടി,...

‘വോട്ടർമാരെ സ്വാധീനിക്കാൻ പണം’- ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട്‌ നൽകി, ഉണ്ടയില്ലാ വെടിയെന്ന് ശോഭ സുരേന്ദ്രൻ

ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പ‍ഞ്ചായത്തിൽ എത്തിയത് കാൻസർ രോ​ഗിയെ കാണാനാണെന്നുമായിരുന്നു പ്രതികരണം. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും...

മാറ്റങ്ങളില്ലാതെ ധനനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്, റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരും

റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് ആർ.ബി.ഐ തീരുമാനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ അവലോകന സമിതി യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ഫെബ്രുവരിയിലേത് പോലെ തന്നെ ഇത്തവണയും റിപ്പോ നിരക്ക് 5.25 ശതമാനമായി...

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026; ആകെ 2.7 കോടി വോട്ടർമാർ, വോട്ടെണ്ണൽ മേയ് 4-ന്

കേരളം നാളെ പോളിങ് ബൂത്തിലെത്തും. സംസ്ഥാനത്ത് ആകെ 2.7 കോടി വോട്ടർമാരാണുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 883 സ്ഥാനാർഥികള്‍ മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ്...

നിയമസഭാ തെരെഞ്ഞെടുപ്പ്; കേരളത്തില്‍ നാളെ വിധിയെഴുത്ത്, അസമും പുതുച്ചേരിയും നാളെ പോളിങ് ബൂത്തിലെത്തും

പ്രതീക്ഷകൾ വാനോളം ഉയർത്തി കേരളത്തിൽ നാളെ നിയമസഭാ വേട്ടെടുപ്പ് നടക്കും. 110 സീറ്റിൽ ജയിക്കാൻ കഴിയുമെന്ന് പ്രത്യേക മന്ത്രിസഭായോഗത്തിൽ വിലയിരുത്തിയശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽത്തന്നെ എൽ.ഡി.എഫ്. ജനങ്ങളിലേക്കിറങ്ങിയത്. കേരളത്തിൽ 23 മണ്ഡലങ്ങളിൽ ശക്തമായ...

യു എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ എണ്ണവിലയില്‍ വന്‍ ഇടിവ്

യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ വിപണയിൽ എണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 14 ഡോളര്‍ ഇടിഞ്ഞു. 94.83 ഡോളറിലേക്കാണ് വില ഇടിഞ്ഞത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ...

ഇറാനിൽ ആക്രമണം; താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചു, യു എസും ഇറാനും ധാരണയിലെത്തി

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയായത്. ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇറാന്‍ അംഗീകരിക്കുകയായിരുന്നു.ഇറാനെതിരെ നടത്തിവരുന്ന ശക്തമായ സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ...

‘നീ പോ മോനെ വിജയാ… പ്രായമായില്ലേ?: പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

'ഡാഷ് മോനെ രേവന്താ' വിളിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 'നീ പോ മോനെ വിജയാ' എന്ന പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചു. ബൈ ബൈ പിണറായി...