ശബരിമല ക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ നട വരുമാനമാണ് ഇത്തവണ ലഭിച്ചത്. 222.98 കോടി രൂപയാണ് നടവരുമാനമായി ലഭിച്ചത്. ഇതിനുമുൻപ് 2017ലായിരുന്നുഏറ്റവും വലിയ വരുമാനം ലഭിച്ചത്, അന്ന് 164 കോടിയായിരുന്നു വരുമാനം. ഇക്കുറി ശബരിമലയിൽ എത്തിയത് 30 ലക്ഷത്തോളം തീർത്ഥാടകരാണ്. ഇതിൽ 20 ശതമാനത്തോളം കുട്ടികൾ ആയിരുന്നു. 70.10 കോടി രൂപ കാണിക്കയായുംലഭിച്ചു. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്.
ശരണംവിളികളാലും മന്ത്രാക്ഷരങ്ങളാലും മുഖരിതമായ ശബരിമല സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ നടക്കും.ഇന്ന് ഉച്ചയ്ക്ക് 12.30നും ഒരുമണിക്കും ഇടയിൽ ഉള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. രാത്രി ഹരിവരാസനം പാടി നടയടക്കുന്നതോടെ മണ്ഡലകാലത്തിന് പരിസമാപ്തിയാകും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും