അയോദ്ധ്യ രാമക്ഷേത്രത്തിൽ തീർത്ഥാടകരുടെ വൻ തിരക്ക്

അയോദ്ധ്യ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമാണ്. ജനങ്ങൾക്കായി തുറന്ന രാമക്ഷേത്രത്തിൽ ഇന്നലെ എത്തിയത് 3.5 ലക്ഷം ഭക്തജനങ്ങളാണ്. തിരക്ക് കണക്കിലെടുത്ത് അയോദ്ധ്യയിൽ വരുന്ന എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. രാവിലെ ഏഴുമുതൽ 11.30 വരെയും, വൈകിട്ട് രണ്ടുമുതൽ ഏഴ് വരെയുമാണ് ദർശന സമയം. അയോദ്ധ്യയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോ​ഗത്തിലാണ് എല്ലാ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസും സുരക്ഷാസേനകളും പാടുപെടുകയാണ്. ഇന്നലെ മാത്രം തിരക്ക് നിയന്ത്രിക്കാൻ 8000 പോലിസുകാരെയാണ് നിയോഗിച്ചിരുന്നത്. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഇന്നലെയാണ് പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നുകൊടുത്തത്.

തിരക്ക് നിയനിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉത്തർപ്രദേശ് പൊലീസ് ഒരുക്കുന്നുണ്ട്. പലയിടങ്ങളിലായി ബാരിക്കേഡുകളും കയറും ഉപയോഗിച്ച് നിയന്ത്രിച്ച് ഘട്ടംഘട്ടമായാണ് തീർത്ഥാടകരെ ക്ഷേത്ര പരിസരത്തേക്ക് വിടുന്നത്. അനിഷ്ടസംഭവം ഒഴിവാക്കാനും, ആൾക്കൂട്ടം നിയന്ത്രിക്കാനും കൂടുതൽ പൊലീസിനെ മേഖലയിൽ നിയോഗിച്ചുവെന്ന് അയോദ്ധ്യ റേഞ്ച് ഐ.ജി പ്രവീൺ കുമാർ അറിയിച്ചു. ദ്രുത കർമ്മ സേന, ദുരന്ത നിവാരണ സേന തുടങ്ങിയവയും രംഗത്തുണ്ട്. ക്യൂവിൽ ശാന്തരായി നിൽക്കണമെന്നും, തിരക്കുണ്ടാക്കരുതെന്നും അഭ്യർത്ഥിച്ച് അനൗൺസ്‌മെന്റും നടത്തുന്നുണ്ട്. ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിലൂടെ മാത്രമാണ് ഭക്തരെ കയറ്റിവിടുന്നത്. ഇതിനടുത്തുതന്നെ സൗജന്യ ഭക്ഷണം നൽകുന്ന കേന്ദ്രങ്ങളും തുറന്നിരിക്കുന്നത് തിരക്ക് വീണ്ടും വർധിക്കാൻ കാരണമാകുന്നുണ്ട്.

കൊടും ശൈത്യം അവഗണിച്ച് ഇന്നലെ പുലർച്ചെ മുതൽ പതിനായിരങ്ങൾ രാംപഥിൽ തടിച്ചുകൂടി. തിരക്കു കാരണം മേഖലയിലെ പ്രധാന റോഡുകളിലെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. കാൽനട യാത്ര മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇ-റിക്ഷകളും കടത്തിവിടുന്നില്ല. ഒരുമാസമെങ്കിലും വൻതിരക്ക് തുടരുമെന്നാണ് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങൾ നൽകുന്ന സൂചന. അയോദ്ധ്യയാത്രയ്ക്കായുള്ള എല്ലാ ഓൺലൈൻ ബുക്കിംഗുകളും റദ്ദാക്കി. തീർത്ഥാടകരുടെ ബസ് ചാർജ് റീഫണ്ടുകൾ ഉടനടി പ്രോസസ്സ് ചെയ്യുമെന്നും വൃത്തങ്ങൾ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച അയോധ്യ ക്ഷേത്രത്തിൽ പുതിയ രാമലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള 84 സെക്കൻഡ് ശുഭമുഹൂർത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ ‘മുഖ്യ യജമാനൻ’ എന്ന നിലയിലാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...