ബെർലിൻ: ജർമനിലെ ബെർലിനിൽ ആക്വാഡാം പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച രാത്രിയോട് കൂടിയാണ് റാഡിസൺ ബ്ലൂ ഹോട്ടലിൽ സ്ഥിതിചെയ്തിരുന്ന അക്വേറിയം പൊട്ടിത്തെറിച്ചത്. അത്യധികം ശൈത്യം നിലനിൽക്കുന്ന ബെർലിനിൽ താപനില മൈനസ് ആറ് ഡിഗ്രി വരെ താഴ്ന്നതിനാൽ അക്വേറിയത്തിൽ വിള്ളലുകൾ ഉണ്ടാവുകയും ഇത് പൊട്ടിത്തെറിയിലേക്ക് നയിച്ചു എന്നുമാണ് വിലയിരുത്തുന്നത്.
പൊട്ടിത്തെറിയെതുടർന്ന് സമീപത്തെ കെട്ടിടങ്ങളും റോഡും വെള്ളത്തിനടിയിലായി. ഗ്ലാസ് കഷ്ണങ്ങള്‍ തെറിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പത്തു ലക്ഷം ലിറ്ററിൽ അധികം വെള്ളമുണ്ടായിരുന്ന ആക്വാഡാം ലോകത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര അക്വേറിയവും 1500 ലധികം ഉഷ്ണമേഖലാ സമുദ്ര മത്സ്യങ്ങളുടെ ആവാസ കേന്ദ്രം കൂടിയായിരുന്നു. നൂറിലധികം വ്യത്യസ്ത ഇനം മത്സ്യങ്ങൾ ചത്തതായാണ് വിവരം.