കേരളത്തിൽ കനത്ത മഴ, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ് കുട്ടവഞ്ചി സവാരി ഉൾപ്പെടെ എല്ലാ ജലവിനോദങ്ങളും മലയോര മേഖലകളിലെ ട്രക്കിങ്ങും നിരോധിച്ചതായി കളക്ടർ ഷീബാ ജോർജ് അറിയിച്ചു. ഇടുക്കിയിലും പത്തനംതിട്ടയിലും യാത്രാ നിയന്ത്രണവും നിലവിൽ വന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച (ജൂൺ 27) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ചേർത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ സ്കൂളുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ
മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള (ഓറഞ്ച് അലർട്ട്) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളിൽ രണ്ട് ദിവസമായി ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എസ് അവധി പ്രഖ്യാപിച്ചത്.

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( ജൂൺ 27) ജില്ലാ കളക്ടർ ഷീബ ജോർജ് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. റസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല. എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി അനുവദിച്ചതായി കളക്ടർ അറിയിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ വിവിധ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ജൂൺ 27ന് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ജൂൺ 27 ന് പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്റ്റർ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല.

എകെജി സെന്റർ ആക്രമണ കേസ് പ്രതി സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ തള്ളി

എ.കെ.ജി സെന്റർ ആക്രമണ കേസിൽ പിടിയിലായ രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല മുൻ സെക്രട്ടറി സുഹൈൽ ഷാജഹാന്‍റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ്...

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍, കേന്ദ്ര ബജറ്റ് അവതരണം ജുലൈ 23ന്

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. കേന്ദ്ര ബജറ്റ് അവതരണം ഈ ജുലൈ 23ന് നടക്കും. ഇതിന്റെ മുന്നോടിയായി പാര്‍ലമെന്റ് സമ്മേളനം ഈ മാസം 22 മുതല്‍ ആഗസ്റ്റ് 12...

നീറ്റ്-യുജി കൗൺസലിംഗ് മാറ്റിവെച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (UG) കൗൺസിലിംഗ് മാറ്റിവെച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി ANI റിപ്പോർട്ട് ചെയ്തു. കൗൺസിലിങ്ങിൻ്റെ പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നീറ്റ് പരീക്ഷയിൽ പേപ്പർ...

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ എ അബ്ദുൽ ഹക്കീമിന്റെതാണ് ഉത്തരവ്. ആർടിഐ നിയമപ്രകാരം...

ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് കൈമാറി ഋഷി സുനക്, കെയ്ർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടനിലെ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി ഋഷി സുനക് രാജിവെച്ചു. ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് ഋഷി സുനക് തന്റെ രാജിക്കത്ത് കൈമാറി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ്...

ബ്രിട്ടനിലെ വൻ വിജയം: കെയർ സ്റ്റാർമറെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ചരിത്രവിജയത്തിൽ യുകെയുടെ അടുത്ത പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചു. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര...

‘പ്രിയപ്പെട്ട എന്റെ സ്വന്തം’, കെ.കരുണാകരന്റെ ജന്മവാര്‍ഷികത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരന്റെ ജന്മവാര്‍ഷികത്തില്‍ 'പ്രിയപ്പെട്ട എന്റെ സ്വന്തം' എന്ന വിശേഷണത്തോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്. ഹൃദയ ചിഹ്നത്തോടൊപ്പമാണ് പ്രിയപ്പെട്ട എന്റെ സ്വന്തമെന്ന് സുരേഷ് ഗോപി...

2027ൽ ഗുജറാത്തിലൂടെ ബുള്ളറ്റ് ട്രെയിന്‍, വേഗത മണിക്കൂറില്‍ 320കി.മീ

ഗുജറാത്തിലൂടെ 2027 നവംബറോടെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി ട്രെയിന്‍ ഓടിത്തുടങ്ങും. മണിക്കൂറില്‍ 320കി.മീ വേഗതയിലാണ് ബുള്ളറ്റ് ട്രെയിന്‍ ഓടുക. 2026-ല്‍ സൂറത്ത് മുതല്‍ ബിലിമോറവരെയുള്ള 50 കിലോമീറ്ററില്‍ പരിശീലന ഓട്ടം...