കേരളത്തിൽ കനത്ത മഴ, ഇന്ന് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും ഇന്ന് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, ഇടുക്കി ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരുന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസം പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

കനത്തമഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് കോട്ടയം, എറണാകുളം ജില്ലകളിൽ കൂടി അവധി പ്രഖ്യാപിച്ചത്. കോട്ടയം, എറണാംകുളം ജില്ലകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. കോട്ടയം ജില്ലയിൽ അവധിയായിരിക്കുമെന്ന് കളക്ടർ വി വിഗ്നേശ്വരിയും എറണാകുളം ജില്ലയിൽ അവധിയായിരിക്കുമെന്ന് കളക്ടർ എൻ എസ് കെ ഉമേഷും അറിയിച്ചു. എറണാകുളത്ത് മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടാവില്ല.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ്സുകാരി മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ അടിമാലിയിലെ...

മലപ്പുറത്ത് നാല് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സ്‌കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന്...

ഇടവേള ബാബു പടിയിറങ്ങി, സിദ്ധിഖ് ‘അമ്മ’യുടെ പുതിയ ജനറല്‍ സെക്രട്ടറി

താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. 25 വര്‍ഷങ്ങള്‍ക്കുശേഷം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു പടിയിറങ്ങി. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് 'അമ്മ'യുടെ പുതിയ ജനറല്‍ സെക്രട്ടറിയായി. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ്...

രവീന്ദ്ര ജഡേജ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുകയാണെന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പ്രഖ്യാപിച്ചു. രോഹിത് ശർമ്മക്കും വിരാട് കോഹ്‌ലിക്കും പിന്നാലെ രവീന്ദ്ര ജഡേജയും ടി20 മത്സരങ്ങളോട് വിടപറയുകയാണ്. "നിറഞ്ഞ...

സ്വർണം പൊട്ടിക്കുന്ന കഥകൾ, അധോലോക കഥകൾ ഒന്നും ചെങ്കോടിക്ക് ചേർന്നതല്ല: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

സി.പി.എമ്മിനെതിരായ വിമര്‍ശനങ്ങൾ ആവർത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വര്‍ണം പൊട്ടിക്കൽ കഥകളും അധോലോക അഴിഞ്ഞാട്ടങ്ങളും ചെങ്കൊടിക്ക് ചേർന്നതല്ല. കരുവള്ളൂരിലും ഒഞ്ചിയത്തും അടക്കം ഒരുപാട് മനുഷ്യര്‍ ചോര കൊടുത്ത് ഉണ്ടാക്കിയ പാര്‍ട്ടിയാണ്....

കേന്ദ്ര സർക്കാർ ഇടത് സർക്കാറിനെ വേട്ടയാടുന്നു: കെ. രാധാകൃഷ്ണൻ എം.പി

കരുവന്നൂരിന്‍റെ പേരിൽ കേന്ദ്രസർക്കാർ ഇടത് സർക്കാറിനെ വേട്ടയാടുന്നുവെന്ന് കെ. രാധാകൃഷ്ണൻ എം.പി. കള്ളപ്പണം ഉണ്ടാക്കുന്ന പാർട്ടിയല്ല സി.പി.എം എന്ന് അദ്ദേഹം പറഞ്ഞു. അവർ സിപിഎമ്മിനെ മാത്രമാണോ ലക്ഷമിടുന്നതെന്ന് കണ്ടറിയണം. കേരളത്തിലെ ഇടതുപക്ഷത്തെ തകർക്കാനുള്ള...

തലകുത്തി നിന്നാലും ബിജെപിക്ക് പാലക്കാട് കിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ

ഏത് സ്ഥാനാർഥി മൽസരിച്ചാലും പാലക്കാട് യു.ഡി.എഫ് വിജയിക്കുമെന്നും തലകുത്തി നിന്നാലും ബി.ജെ.പിക്ക് പാലക്കാട് കിട്ടില്ലെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പാലക്കാടിനെ കുറിച്ച് മിഥ്യാധാരണകൾ ചില മാധ്യമങ്ങൾ വച്ചുപുലർത്തുന്നുണ്ട്. പാലക്കാട് നഗരസഭയിൽ മാത്രമാണ്...

പത്താം ക്ലാസ്​ ജയിച്ചവർക്ക്​ എഴുതാനും വായിക്കാനുമറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശം തള്ളി വിദ്യാഭ്യാസ മന്ത്രി

കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പ്രസംഗം മൊത്തം കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ...