വെള്ളിയാഴ്ച ഡൽഹി-എൻസിആർ നഗരത്തിലുണ്ടായ കനത്ത മഴയിൽ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ ശക്തമായതോടെ വിമാന സർവ്വീസുകൾ വൈകിയതായും റിപ്പോർട്ടുകളുണ്ട്. പലയിടത്തും വെള്ളക്കെട്ടും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. ഗതാഗതം സ്തംഭിച്ചുതോടെ വെള്ളക്കെട്ട് കാരണം നിരവധി പേർ റോഡിൽ കുടുങ്ങി.
ദേശീയ തലസ്ഥാന മേഖലയിൽ മഴ പെയ്തതിനെ തുടർന്ന് ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടിലായി. പല റോഡുകളിലും വാഹനങ്ങൾ പകുതിയോളം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പുലർച്ചെയുള്ള യാത്രയും ഏറെ അപകരമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തലസ്ഥാനത്ത് മഴ തുടരുകയാണ്. കനത്ത ചൂടിന് മഴ ആശ്വാസമാകുമെങ്കിലും ലഭിക്കുന്ന മഴയുടെ അളവ് വർദ്ധിച്ചാൽ പലയിടത്തും വെള്ളക്കെട്ട് ഇനിയും രൂപപ്പെടും.
കാലാവസ്ഥാ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ദേശീയ തലസ്ഥാനത്ത് വെറും മൂന്ന് മണിക്കൂറിനുള്ളിൽ ഏകദേശം 15 സെൻ്റീമീറ്റർ മഴ ലഭിച്ചു. പുലർച്ചെ 2.30 മുതൽ പുലർച്ചെ 5.30 വരെ, നഗരത്തിലെ പ്രധാന നിരീക്ഷണ കേന്ദ്രമായ സഫ്ദർജംഗിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 148.5 മില്ലിമീറ്റർ മഴയും 228 മില്ലിമീറ്ററും രേഖപ്പെടുത്തി.
മഴ നഗരത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് വരുത്തിയത്. മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ-1 ൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം കാറുകൾക്ക് മുകളിൽ വീണ് ആറ് പേർക്ക് പരിക്കേറ്റു. മൺസൂണിന്റെ വരവ് ഡൽഹി പ്രതീക്ഷിക്കുന്നതിനാൽ നഗരത്തിൽ മഴ തുടരാനാണ് സാധ്യത. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഡൽഹിയിൽ തെക്കുപടിഞ്ഞാറൻ മൺസൂണിൻ്റെ മുന്നേറ്റത്തിന് അനുകൂലമായ സാഹചര്യം മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.