സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ പ്രവചനം. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വയനാടും കണ്ണൂരും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇടുക്കിയിൽ മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു തുടങ്ങി. നീരൊഴുക്ക് വർധിച്ചു.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്
26-06-2024: കണ്ണൂർ, കാസറഗോഡ്
27-06-2024: വയനാട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്
26-06-2024: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
27-06-2024: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസറഗോഡ്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനൽ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകൾ അപകടകാരികളാണ്.

ടി20 ലോകകപ്പ് കിരീടം ചൂടി ഇന്ത്യ, ദക്ഷിണാഫ്രിക്കയെ തകർത്തത് 7 റൺസിന്

2024 ടി20 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കണ്ണീരോടെ മടക്കം. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ്...

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്നോ അടുത്ത ദിവസങ്ങളിലോ ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. ജൂലൈ നാലിനു ശേഷം കാലവർഷം...

ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ ശോഭാ സുരേന്ദ്രൻ വിജയിക്കുമായിരുന്നു: ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്

സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് തുറന്നടിച്ച് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്. കെ സി വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വിജയിക്കുകയും എ എം ആരിഫ്...

‘ഇ-ബുൾ ജെറ്റ്’ യൂട്യൂബർമാരുടെ വാഹനം അപകടത്തിൽപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

യൂട്യൂബ് വ്‌ളോഗര്‍മാരായ ‘ഇ-ബുള്‍ ജെറ്റ്’ സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം. ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ‘ഇ-ബുള്‍ ജെറ്റ്’ സഹോദരങ്ങള്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന്...

അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച 12കാരന്റെ നില അതീവഗുരുതരം

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന 12കാരന്റെ നില അതീവഗുരുതരം. കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ എട്ടാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ആറാഴ്ചക്കിടെ കേരളത്തില്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ...

ആറ് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനായി സേർച് കമ്മിറ്റി രൂപീകരിച്ച് ഗവർണ്ണർ

ആറ് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സേർച് കമ്മിറ്റി രൂപീകരിച്ചു. സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനാണ് ഗവർണർ സേർച്ച് കമ്മറ്റി രൂപീകരിച്ചത്. കേരള, എംജി, കെടിയു, കാർഷിക,...

ദില്ലി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് അപകടം, ഒന്നാം ടെർമിനലിന്‍റെ പ്രവർത്തനം നിർത്തിവെച്ചു

കഴിഞ്ഞ ദിവസം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന് അപകടം ഉണ്ടായിരുന്നു. അപകടത്തിൽഒരാൾ മരിക്കുകയും 8 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇതോടെ ദില്ലി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന്‍റെ പ്രവർത്തനം നിർത്തിവെച്ചു. ഇതിനെ...

സൈനിക അഭ്യാസത്തിനിടെ അപകടം, 5 സൈനികർക്ക് വീരമൃത്യു

സൈനിക അഭ്യാസത്തിനിടെ അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (ലൈൻ ഒഫ് ആക്‌ച്വൽ കൺട്രോൾ, എൽഎസി) സമീപത്ത് പുഴ മുറിച്ചുകടക്കുന്ന പ്രത്യേക പരിശീലനത്തിടെ ടാങ്ക് അപകടത്തിൽപ്പെടുകയായിരുന്നു. വീരചരമമടഞ്ഞ സൈനികരിൽ...