ഹരിയാന-ചണ്ഡീഗഡ് ഹൈവേയിലെ ഉപരോധം പിൻവലിച്ച് സർക്കാർ

കർഷക പ്രതിഷേധങ്ങൾക്കിടെ ഹരിയാന അതിർത്തികളിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കം ചെയ്ത് ഹരിയാന പോലീസ്. ശംഭു, ഖനൗരി എന്നിവയുൾപ്പെടെ രണ്ട് പ്രധാന അതിർത്തികളിൽ കർഷക പ്രതിഷേധം തുടരുന്നതിനിടെയാണ് അംബാലയ്ക്കും ചണ്ഡീഗഢ് ദേശീയ പാതയ്ക്കും ഇടയിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കം ചെയ്തത്.

അതെസമയം പ്രതിഷേധം തുടരുമെന്നും പിന്നോട്ടില്ലെന്നും പഞ്ചാബ്-ഹരിയാന അതിർത്തിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുമെന്ന് കർഷക സംഘടനാ നേതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന അതിർത്തിയിൽ ഇരിക്കുന്ന പ്രതിഷേധക്കാർ സ്ഥലത്ത് മാത്രം പ്രതിഷേധം തുടരുമെന്ന് കർഷക നേതാവ് സർബൻ സിംഗ് പന്ദർ പറഞ്ഞു. അവർ ട്രാക്ടറുകൾ നീക്കില്ലെന്നും ആവശ്യേമായ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 6 ന് ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് കർഷകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു, മാർച്ച് 10 ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ റെയിൽവേ ട്രാക്കുകൾ ഉപരോധിക്കാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സമരക്കാരായ കർഷകരും കേന്ദ്രവും ആവശ്യങ്ങൾ ഉന്നയിച്ച് ഇതുവരെ നാലു തവണയെങ്കിലും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കർഷകർ ‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ചിട്ട് ഇന്നേയ്ക്ക് 21 ദിവസമായി, മാർച്ച് ആഹ്വാനം ചെയ്പ്പോൾ തന്നെ അതിർത്തികളിൽ തടഞ്ഞുനിർത്തി ദേശീയ തലസ്ഥാനത്തേക്കുള്ള അവരുടെ പ്രവേശനം അധികാരികൾ ചെറുത്തു. ഫെബ്രുവരി 13 മുതൽ തറവില, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, കാർഷിക കടം എഴുതിത്തള്ളൽ, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത് തുടങ്ങി നിരവധി ആവശ്യങ്ങളുമാണ് കർഷകർ കേന്ദ്ര സർക്കാരിൻ്റെ മുൻപിൽ എത്തിയത്.

ഹരിയാന – പഞ്ചാബ് അതിർത്തിയിൽ കർഷകരെ തടയുകയും തുടർന്ന് അവർ അവിടെതന്നെ ക്യാമ്പ് ചെയ്യാനും ആരംഭിച്ചു. 2021 ലെ ലഖിംപൂർ ഖേരി അക്രമത്തിൻ്റെ ഇരകൾക്കുള്ള കേസുകളും നീതി, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കൽ, 2020-21 ലെ മുൻ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം എന്നീ ആവശ്യങ്ങളും കർഷകർ ഉയർത്തുകയാണ്. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുമെന്ന് കർഷക സംഘടനാ നേതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു അതിർത്തികളിലും പ്രതിഷേധക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും നൂറുകണക്കിന് ട്രാക്ടർ ട്രോളികൾ ഇപ്പോഴും റോഡുകളിൽ പാർക്ക് ചെയ്യുന്നത് കാണാം. ചില പ്രതിഷേധക്കാർ അവരുടെ വീടുകളിലേക്ക് മടങ്ങുകയും പകരം അവരുടെ അയൽക്കാരെ നിയമിക്കുകയും ചെയ്യുന്നു.

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം നിയമസഭാ സീറ്റുകളിലെ 15 പോളിംഗ് സ്റ്റേഷനുകളിൽ ശനിയാഴ്ച റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവിട്ടു. സൗത്ത് 24...

ആഗോള ഇന്ധനവില വർധന; വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി

ആഗോള വിപണിയിൽ ഊർജ വില കുതിച്ചുയരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയും നിലവിൽ മാറ്റമില്ലാതെ തുടരുന്നു. പാചകവാതകം, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയില്ല. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന...

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത ചൂടിൽനിന്നും ആശ്വാസമായി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളത്തിൽ...

ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു, ആനയെ മയക്കുവെടി വച്ചു തളച്ചു

അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലത്ത്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ...

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...