“തനിക്ക് മുകളിൽ ഉള്ളവർ തീരുമാനിക്കട്ടെ” ചാൻസല‍ർ ബിൽ രാഷ്ട്രപതിക്ക് വിടാൻ ഒരുങ്ങി ഗവർണർ

സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും ഗവർണ്ണറെ നീക്കുന്ന ചാൻസലർ ബിൽ രാഷ്ട്രപതിക്ക് വിട്ടേക്കുമെന്ന് സൂചന. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവേയാണ് ബില്ലിനെ സംബന്ധിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സൂചന നൽകിയത്. താൻ കൂടി ഉൾപ്പെട്ട ബിൽ ആയതിനാൽ തന്നെക്കാൾ ഉയർന്ന അതോറിറ്റി കാര്യത്തിൽ തീരുമാനം എടുക്കട്ടെ എന്നായിരുന്നു ഗവർണ്ണറുടെ പ്രതികരണം.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലാണ് ഗവർണ്ണറെ സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും നീക്കുന്ന ചാൻസലർ ബിൽ പാസാക്കിയത്. ഇത് ഉൾപ്പെടെയുള്ള ബില്ലുകൾ ഗവർണ്ണറുടെ പരിഗണനയിൽ ആയിരുന്നു. സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിൽ അയവ് വന്നതോടെ ഭൂരിപക്ഷം ബില്ലുകളിലും ഗവർണർ ഒപ്പുവച്ചു. സർവ്വകലാശാല നിയമ ഭേദഗതി ബില്‍, ലോകായുക്തയുടെ അധികാരം വെട്ടി കുറയ്ക്കുന്ന ലോകായുക്ത നിയമ ഭേദഗതി ബിൽ, ചാൻസലർ ബിൽ എന്നിവയ്ക്ക് ഗവർണ്ണർ അംഗീകാരം നൽകിയില്ല. ഈ ബില്ലുകളുടെ കാര്യത്തിൽ രാജ്ഭവൻ എടുക്കുന്ന നിലപാട് എന്തായിരിക്കും എന്ന ചർച്ചകൾ നടക്കുമ്പോഴാണ് ഗവർണ്ണറുടെ പുതിയ നിലപാട്. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ചാൻസലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.

” സർവ്വകലാശാലയുടെ നടത്തിപ്പ് തന്റെ ചുമതല അല്ല. വൈസ് ചാൻസിലർ ആണ് സർവ്വകലാശാലയുടെ പ്രവർത്തനങ്ങളുടെ അമരക്കാരൻ. സർവ്വകലാശാലയുടെ സ്വയംഭരണം സംരക്ഷിക്കുകയാണ് ചാൻസലറുടെ ചുമതല. ചാൻസലർ ബില്ലിൽ തനിക്ക് തീരുമാനമെടുക്കാൻ ആകില്ല കാരണം അതിൽ താൻ കൂടി ഉൾപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെക്കാൾ ഉയർന്ന അതോറിറ്റി കാര്യത്തിൽ തീരുമാനം എടുക്കട്ടെ. അതിനാലാണ് ബില്ലിൽ ഒപ്പിടാതിരുന്നത്” എന്നും ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതോടൊപ്പം സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഒരുവിധത്തിലും ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞ ഗവർണ്ണർ നയപ്രഖ്യാപനം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...