സംസ്ഥാനത്തെ സ്വർണ്ണവില. തുടർച്ചയായ രണ്ടാം ദിവസവും വില വർധിച്ചു. ഇന്ന് ഗ്രാമിന് 250 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 9025 രൂപ നൽകണം. പവന് ഇന്ന് 2000 രൂപയുടെ വർധനവുണ്ട്. ഒരു പവന് 72,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
മെയ് മാസം ആരംഭം മുതൽ വിലയിൽ കുറവ് രേഖപ്പെടുത്തിയത് പ്രതീക്ഷയോടെയാണ് ഉപഭോക്താക്കൾ കണ്ടത്. എന്നാൽ വില മാറ്റമില്ലാതെ തുടർന്ന ശേഷം കുത്തനെ ഉയർന്നത് സ്വർണ്ണപ്രേമികൾക്ക് വലിയ ഞെട്ടൽ ആയി. കഴിഞ്ഞ മാസം 12 നാണ് സ്വർണ്ണവില ആദ്യമായി 70,000 കടന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 109 രൂപയും കിലോഗ്രാമിന് 1,09,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.