യുഎസിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു

വാഷിങ്ടൻ: ഇന്നലെ കംപ്യൂട്ടർ സംവിധാനം തകരാറിലായതോടെ സ്തംഭിച്ച യുഎസിലെ വിമാന സർവീസുകൾ വീണ്ടും തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു. യുഎസ് സമയം ബുധനാഴ്ച പുലർച്ചെ 2നു ശേഷമാണു പൈലറ്റുമാർക്കു സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന കേന്ദ്രീകൃത സംവിധാനം തകരാറിലായത്. സുരക്ഷാപ്രശ്നം കണക്കിലെടുത്ത് എല്ലാ ആഭ്യന്തര വിമാനങ്ങളും സർവീസ് നിർത്തിവയ്ക്കാൻ ഫെ‍ഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഉത്തരവിട്ടിരുന്നു.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) സംവിധാനത്തിൽ വന്ന സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും സർവീസുകൾ സാധാരണനിലയിലേക്കു മടങ്ങുകയാണെന്നും അധികൃതർ പറഞ്ഞു.

പ്രതികൂല കാലാവസ്ഥ, അടഞ്ഞ റൺവേ, യാത്രാപാതയിലെ പക്ഷിശല്യം, വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങളിൽ പൈലറ്റുമാർക്കു സുരക്ഷാ മുന്നറിയിപ്പുകൾ കോഡുകളായി നൽകുന്ന സംവിധാനമായ ‘നോട്ടിസ് ടു എയർ മിഷൻസ്’ (NOTAM) സംവിധാനമാണു തകരാറിലായത്ഈ സംവിധാനം പ്രവർത്തനക്ഷമമല്ലെങ്കിൽ വിമാനം പറപ്പിക്കാൻ പാടില്ലെന്നാണു ചട്ടം.

അതേസമയം, സൈബർ ആക്രമണം ആണിതെന്നതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിശദമായ അന്വേഷണത്തിന് ഗതാഗത വിഭാഗത്തിന് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയെറി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി

നടിയെ ആക്രമിച്ച കേസിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനിയും മറ്റ് മൂന്ന് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം....

ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍

തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. നായകന്‍ സൂര്യകുമാര്‍ യാദവ്, ആക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ മുന്‍നിര താരങ്ങളാണ്...

സ്വർണ്ണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് അയ്യായിരം രൂപയിലേറെ

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്....

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ സംഘം നടന്‍ ജയറാമിന്റെ മൊഴിയെടുത്തു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ ഭാഗമായി നടൻ ജയറാമിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു മൊഴിയെടുക്കൽ നടന്നത്.ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണ...

കനേഡിയൻ വിമാനങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തും

കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വിമാനങ്ങളുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ...

രാഹുൽ മാങ്കുട്ടത്തിലിനെ നിയമസഭ പുറത്താക്കിയേക്കും; എത്തിക്സ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ചേരും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതി പരിഗണിക്കുന്നതിന് നിയമസഭാ എത്തിക്സ് ആൻഡ് പ്രീവിലേജസ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് യോഗം ചേരും. സിപിഎം എംഎൽഎ ഡി കെ മുരളി നൽകിയ പരാതിയാണ് കമ്മിറ്റി പരിശോധിക്കുക....

പ്രശ്നങ്ങൾ പരിഹരിച്ചു, താനും പാർട്ടിയും ഒരേ ദിശയിലെന്ന് ശശി തരൂർ

ന്യൂഡൽഹി: രാഹുൽ ​ഗാന്ധി-ശശി തരൂർ കൂടിക്കാഴ്ച അവസാനിച്ചു. പാർ‌ലമെൻ്റിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് രാഹുൽ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ വ്യക്തമാക്കി. കെ സി വേണുഗോപാൽ...

റാസൽഖൈമയിലെ ജബൽ ജയ്‌സ് ജനുവരി 31-ന് വീണ്ടും തുറക്കും

ഡിസംബറിലെ കനത്ത മഴയെത്തുടർന്ന് മഴയെത്തുടർന്ന് അടച്ചിട്ടിരുന്ന ജെബൽ ജയ്‌സ് ജനുവരി 31 ന് വീണ്ടും തുറക്കും. ജനുവരി 31 ശനിയാഴ്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്പ്‌ലൈൻ ആയ ജയ്‌സ് ഫ്ലൈറ്റ്, യുഎഇയിലെ...