2023-24 ലെ സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചു

രണ്ടാം മോഡി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചതോടെ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ഇന്ത്യൻ വനിതയായി ധനമന്ത്രി നിർമ്മല സീതാരാമൻ മാറി. ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ വിവരിച്ചുകൊണ്ട് തന്നെയാണ് ബജറ്റിന്റെ തുടക്കം. ആളോഹരി വർദ്ധനവിന്റെ ഫലമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ പത്തിൽ നിന്നും അഞ്ചാം സ്ഥാനത്തിലേക്ക് ഉയർന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ആദായ നികുതി , പലിശയിളവുകൾ , ഭവന വായ്പ തുടങ്ങിയ പദ്ധതികൾക്ക് ബജറ്റിൽ മുൻഗണന നൽകി. നിർമ്മലാ സീതാരാമന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം ആണിത്. ഇതോടെ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ഇന്ത്യൻ വനിത എന്ന റെക്കോർഡ് നിർമ്മലാ സീതാരാമന് സ്വന്തം.

കേന്ദ്ര ബജറ്റിൽ 7 മുൻഗണന വിഷയങ്ങളാണ് പ്രധാനമായും പറയുന്നത്. വികസനം, കർഷക ക്ഷേമം, പിന്നോക്കക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിലവസരങ്ങൾ, , യുവശക്തി, സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങി ചെല്ലൽ, തുടങ്ങിയവയ്ക്കായിരുന്നു മുൻഗണന. രാജ്യത്തിന്റെ വിവിധ മേഖലകളിലേക്കുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. അടുത്ത 100 വർഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റ് ആണ് ഇതെന്നും കഴിഞ്ഞ ബജറ്റിന്റെ അടിത്തറയിൽ നിന്നും കെട്ടിപ്പൊക്കിയതാണ് പുതിയ ബജറ്റ് എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ആദായ നികുതി

ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ആദായ നികുതി പരിധിക്ക് ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ . നികുതി വരുമാന പരിധി 5 ലക്ഷത്തിൽ നിന്ന് 7 ലക്ഷമായാണ് ഉയർത്തിയിരിക്കുന്നത്. മൂന്നുലക്ഷം വരെ നികുതിയില്ല. മൂന്നുലക്ഷം മുതൽ 6 ലക്ഷം വരെ 5% നികുതിയും, 6 ലക്ഷം മുതൽ 9 ലക്ഷം വരെ 10% നികുതിയും, 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാന നികുതിയും, 12 ലക്ഷം മുതൽ 15 ലക്ഷം വരെ 30% വും ആണ് നികുതി കണക്കാക്കുന്നത്.
ആദായനികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചിട്ടുണ്ട്.

സാമ്പത്തിക രംഗം

പി എം ഗരീബ് കല്യാൺ അന്ന യോജന പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി. പ്രാഥമിക സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടറൈസേഷന് 2516 കോടി നൽകും. എല്ലാ സർക്കാർ ഏജൻസികൾക്കും ഇനിമുതൽ പാൻ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കാം. 2022 – 23 സാമ്പത്തിക വർഷം 10 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. ബാങ്കിംഗ് നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കും. മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതി 30 ലക്ഷ്യമാക്കി ഉയർത്തി. മാസ വരുമാനക്കാർക്കുള്ള നിക്ഷേപപരിധി ഒൻപതു ലക്ഷമാക്കി. ജോയിന്റ് അക്കൗണ്ട് നിക്ഷേപപരിധി 15 ലക്ഷം ആക്കി ഉയർത്തി. കൃത്രിമമായ വജ്ര നിർമ്മാണം ഐ ഐ ടി ക്ക് ഗവേഷണം നടത്താനുള്ള ഗ്രാൻഡ് എന്നിവ അനുവദിച്ചു.

കാർഷിക രംഗം

കൃഷിക്ക് അവശ്യമായ അടിസ്ഥാന വികസനം സാധ്യമാക്കും . കാർഷിക പദ്ധതികൾക്കായി സ്റ്റാർട്ടപ്പ് ഫണ്ട് നൽകും. 2200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പാക്കേജ് അനുവദിക്കും. കൃഷി മന്ത്രാലയത്തിന് 1.25 ലക്ഷം കോടി രൂപ അനുവദിച്ചു.

വിദ്യാഭ്യാസ മേഖല

157 മെഡിക്കൽ കോളേജുകൾക്ക് അനുബന്ധമായി 157 പുതിയ നേഴ്സിങ് കോളേജുകൾ സ്ഥാപിക്കും.കുട്ടികൾക്കും കൗമാരക്കാർക്കും ഡിജിറ്റൽ ലൈബ്രറി രൂപീകരിക്കും. 748 ഏകലവ്യ മോഡൽ സ്കൂളുകൾ സ്ഥാപിക്കും. സ്കൂളുകളിൽ 38800 അധ്യാപകരെ നിയമിക്കും.

ഐടി മേഖല

ഫൈവ് ജി ആപ്പുകൾ വികസിപ്പിക്കാൻ 100 ലാബുകൾ രൂപീകരിക്കും .നിർമ്മിത ബുദ്ധി വികസനത്തിന് 3 കേന്ദ്രങ്ങൾ സ്ഥാപിക്കും. ദേശീയ ഡാറ്റാ ഗവേണൻസ് നയം കൊണ്ടുവരും.

റെയിൽവേ

റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപ നീക്കി വച്ചു. എക്കാലത്തെയും ഉയർന്ന വിഹിതം ആണ് ഇതെന്നും ധനമന്ത്രി പറഞ്ഞു.

ആരോഗ്യ മേഖല

ആദിവാസിമേഖലയിൽ അരിവാൾ രോഗനിർമാർജന പദ്ധതി നടപ്പിലാക്കും. വൈദ്യശാസ്ത്ര മേഖലയിൽ നൈപുണ്യ വികസന പദ്ധതി രൂപീകരിക്കും. ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്നുവർഷത്തേക്ക് 17000 കോടി രൂപ മാറ്റിവയ്ക്കും.

തൊഴിൽ മേഖല

തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശൽ വികാസ് യോജന4.0നടപ്പാക്കും. വിവിധ സംസ്ഥാനങ്ങളിലായി നൈപുണ്യ വികസനത്തിനായി 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ തുടങ്ങും.

ടൂറിസം

50 ഇടങ്ങളിൽ ദേഖോ അപ്നാ ദേശ് എന്ന പേരിൽ പ്രത്യേക വിനോദസഞ്ചാര വികസന പദ്ധതികൾ നടപ്പാക്കും.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും

മഹിളാ സമ്മാൻ സേവിങ്സ് പത്ര എന്ന പേരിൽ വനിതകൾക്കായി പ്രത്യേക നിക്ഷേപ പദ്ധതി കൊണ്ടുവരും. ഇതിലൂടെ രണ്ടു വർഷക്കാലയളവിൽ നിക്ഷേപത്തിന് 7.5 ശതമാനം പലിശ വീതം ലഭ്യമാക്കും.

വില കൂടുന്നവ:

സ്വർണ്ണം, വെള്ളി ,വസ്ത്രം, സിഗരറ്റ് കുട എന്നിവയ്ക്ക് വില കൂടും.

വില കുറയുന്നവ :

കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ , ക്യാമറ ലെൻസ്, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് ഓയിൽ, ഉരുക്ക് ഉൽപ്പന്നങ്ങൾക്കുള്ള ആന്റി ഡംപിങ്, മെഥനോൾ, സ്മാർട്ട് മീറ്റർ, സ്മാർട്ട് വാച്ച്, മൊബൈൽ ഫോൺ ട്രാൻസ്ഫോർമർ, ആസറ്റിക് ആസിഡ്, ടിവി പാനലുകൾ എന്നിവയ്ക്ക് വില കുറയും

പലിശ രഹിത വായ്പ

സംസ്ഥാന സർക്കാറുകൾക്ക് നൽകുന്ന 50 വർഷത്തെ പലിശ രഹിത വായ്പ ഒരു വർഷത്തേക്ക് കൂടി തുടരും. രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപങ്ങൾക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രഖ്യാപനം എന്ന് നിർമല സീതാരാമൻ പറഞ്ഞു.

വാഹനം

കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിലുള്ള പഴയ വാഹനങ്ങൾ ഒഴിവാക്കും. 2070 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ ലക്ഷ്യമാക്കിയാണ് നടപടിയെന്ന് ധനമന്ത്രി പറഞ്ഞു.

മറ്റുള്ളവ

ഇ കോടതി തുടങ്ങാൻ 7000 കോടി നീക്കി വയ്ക്കും.

കോസ്റ്റൽ ഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും.

തടവിലുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകും.

മാലിന്യനിർമാർജനത്തിന് ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കും. ഖര,ദ്രവ മാലിന്യനിർമാർജനത്തിന് മിഷൻ കർമ്മയോഗി പദ്ധതി നടപ്പാക്കും.

ചെറുകിട സ്ഥാപനങ്ങൾക്കും ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കർ സൗകര്യം ഏർപ്പെടുത്തും.

ഹരിതോർജ്ജ വികസനം ലക്ഷ്യമാക്കി ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി നൽകും. പരിസ്ഥിതി സംരക്ഷണത്തിന് പി എം പ്രണാം പദ്ധതി ആരംഭിക്കും. കണ്ടൽക്കാട് സംരക്ഷണത്തിനും പദ്ധതി തുടങ്ങും. തണ്ണീർത്തട വികസനത്തിന് അമൃത് ദരോഹർ പദ്ധതി തുടങ്ങും.

മൂന്നുവർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും.

മത്സ്യബന്ധന മേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി.

50 പുതിയ വിമാനത്താവളങ്ങളും ഹെലി പോർട്ടുകളും രൂപീകരിക്കും.

നഗരവികസനങ്ങൾക്ക് പണം കണ്ടെത്താൻ മുൻസിപ്പൽ ബോർഡുകൾ രൂപീകരിക്കും.

മിഡിലീസ്റ്റിലെ ആദ്യ ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ‘ഒ ഗോൾഡ്’

ദുബായ്: യുഎഇയിലെ പ്രമുഖ ഡിജിറ്റൽ സ്വർണ്ണ നിക്ഷേപ പ്ലാറ്റ്‌ഫോമായ ഒ ഗോൾഡ് മദ്ധ്യ പൂർവദേശത്തെ ആദ്യ ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡ് പുറത്തിറക്കുന്നു. യുഎഇ ആസ്ഥാനമായി ശരിഅത്ത് പ്രകാരം പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ...

സന്ദർശകപ്രവാഹം, ദുബായ് ഗ്ലോബൽ വില്ലജ് പ്രവർത്തനം ഒരാഴ്ചകൂടി നീട്ടി

ദുബായ്: യുഎഇയിലെ ഏറ്റവും പ്രശസ്തമായ വ്യാപാര വാണിജ്യ വിനോദ കേന്ദ്രങ്ങളിലൊന്നായ ദുബായ് ഗ്ലോബൽ വില്ലജ് മെയ് 11ന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സന്ദർശക ബാഹുല്യം കാരണം പ്രവർത്തനം ഒരാഴ്ച കൂടി നീട്ടിയതായി...

അതിര്‍ത്തി മേഖലകളിൽ സ്ഥിതിഗതികൾ ശാന്തം, കനത്ത ജാഗ്രത തുടരുന്നു

ദില്ലി: ഇന്ത്യ പാക് സംഘർഷത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കശ്മീരിലെ അടക്കം അതിർത്തിയിലെ പട്ടണങ്ങളെല്ലാം ജാഗ്രത തുടരുകയാണ്. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മുവടക്കമുള്ള അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലേക്ക് പോവുകയാണ്....

നിലപാട് കടുപ്പിച്ച് ഇന്ത്യ, ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നു

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും പാകിസ്ഥാനോടുള്ള സമീപനത്തിൽ മാറ്റം വരുത്താതെ ഇന്ത്യ. ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ ഇന്ത്യ തുറന്നു. 12 ഷട്ടറുകൾ ആണ് തുറന്നത്. ചെനാബ് നദിക്ക് കുറുകെ രിയാസിയിൽ...

പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനം, ഇന്ന് കേന്ദ്ര സർക്കാർ വിലയിരുത്തും

വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്ഥാൻ വീണ്ടും പ്രകോപനം ആവർത്തിച്ച സാഹചര്യം ഇന്ന് കേന്ദ്ര സർക്കാർ വിലയിരുത്തും. ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച ശേഷവും ഇന്നലെ ഡ്രോൺ ആക്രമണവും...

ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന്റെ വ്യോമതാവളം തകർന്നു, ചിത്രങ്ങൾ സഹിതം പുറത്തു വിട്ട് പാക് മാധ്യമം

ദില്ലി: ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന്റെ വ്യോമതാവളം തകർന്നതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നത്. പാകിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമതാവളം തകർന്നതായി പാകിസ്ഥാൻ മാധ്യമമായ ഡോൺ ആണ്...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ച; പിന്നിൽ ക്ഷേത്രവുമായി ബന്ധപെട്ടവർ എന്ന് പൊലീസ് നിഗമനം

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ചയ്ക്ക് പിന്നിൽ ക്ഷേത്രവുമായി ബന്ധപെട്ടവർ തന്നെയെന്ന് പൊലീസ് നിഗമനം. സി സി ടി വി ഉൾപ്പെടെയുള്ള സുരക്ഷ ഉള്ളതിനാൽ പുറത്തുള്ളവർ മോഷണം നടത്താൻ സാധ്യതയില്ലെന്ന് പൊലീസ്...

1971ലെ സ്ഥിതി അല്ല 2025ല്‍, ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം: ശശി തരൂര്‍

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥമായ അഭിപ്രായവുമായി വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍. ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു നമ്മുടെ ലക്ഷ്യമെന്നും ഈ യുദ്ധം തുടരാന്‍ രാജ്യം ആഗ്രഹിച്ചിരുന്നില്ലെന്നും...