നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പറയും. നടി വിചാരണ കോടതിയിൽ നൽകിയ മൊഴി പുറത്തുവന്നിരിക്കുകയാണിപ്പോൾ. 2012 മുതൽ നടൻ ദിലീപിന് തന്നോട് വൈരാഗ്യം ഉണ്ടായിരുന്നതായി മൊഴിയിൽ പറയുന്നു. കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്ന് ദിലീപ് തന്നോട് ചോദിച്ചെന്നും മൊഴിയിലുണ്ട്.
മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നു. 2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു, കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് താൻ മറുപടി നൽകി, തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞെന്നും റിപോർട്ടുകൾ ഉണ്ട്.
നാളെ രാവിലെ 11 മണിക്ക് കേസിൻ്റെ വിചാരണ നടപടികള്‍ ആരംഭിക്കും. നടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യം പകര്‍ത്തിയ കേസില്‍ പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. കേസില്‍ എട്ടാം പ്രതിയാണ് നടൻ ദിലീപ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം 10 പ്രതികളാണ് കേസില്‍ ആകെ ഉള്‍പ്പെട്ടിട്ടുള്ളത്. നടിയോടുള്ള വ്യക്തി വിരോധത്തിൻ്റെ പേരില്‍ ക്വട്ടേഷൻ കൊടുത്തുവെന്നാണ് നടൻ ദിലീപിനെതിരായ കേസ്.
2017 ഫെബ്രുവരി 17 ന് യുവനടി ആക്രമിക്കപ്പെട്ടത് മലയാള സിനിമയെയും സമൂഹത്തെയും ഞെട്ടിച്ച സംഭവമായിരുന്നു. ഈ കേസിന്റെ തുടർനടപടികളും വെളിപ്പെടുത്തലുകളും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഈ കേസിന്റെ ഗൂഢാലോചനയിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ ഈ കേസ് വൻ ജന ശ്രദ്ധ നേടി. സംഭവത്തിന് പിന്നിലെ 2017 ഫെബ്രുവരി 23 നാണ് മുഖ്യപ്രതിയായ പൾസർ സുനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആ അറസ്റ്റ്. പൾസർ സുനിയെ പിടികൂടിയതോടെ കേസിന്റെ ചുരുളഴിയാൻ തുടങ്ങി. അങ്ങനെയാണ് ആദ്യ ഘട്ടത്തിൽ തന്നെ ഈ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയിൽ പ്രമുഖ നടനായ ദിലീപിന് പങ്കുണ്ടെന്ന ആരോപണങ്ങൾ മാധ്യമങ്ങളിൽ വന്നത്.
പിന്നീട് കേസിലെ മുഖ്യ സൂത്രധാരൻ ദിലീപ് തന്നെയാണെന്ന് സ്ഥാപിക്കുന്ന ശക്തമായ തെളിവുകൾ പോലീസിന് ലഭിച്ചു തുടങ്ങി. 2017 ജൂൺ 28 ന് ദിലീപിനെ പോലീസ് ചോദ്യം ചെയ്തു. 13 മണിക്കൂറാണ് ഈ ചോദ്യം ചെയ്യൽ നീണ്ടുപോയത്. എന്നാൽ ഈ ചോദ്യം ചെയ്യൽ എത്തിയത് കേസിലെ നിർണ്ണായകമായ ഒരു വഴിത്തിരിവിലേക്കാണ്. അങ്ങനെ 2017 ജൂലൈ 10 ന് നടൻ ദിലീപ് അറസ്റ്റിലായി. കേരളത്തെ ഞെട്ടിച്ച ഈ അറസ്റ്റിനെ തുടർന്ന് പൾസർ സുനി, ദിലീപിന് എന്നിവർക്ക് ഉൾപ്പെടെ മേൽ പ്രധാന കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.

