കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന അഭിപ്രായത്തിൽ മാപ്പ് പറയില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേന്ദ്രത്തിൽ നിന്നും കൂടുതൽ പണം ആവശ്യമാണെങ്കിൽ ഫിനാഷ്യൽ കമ്മീഷനെ കേരളം സമീപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് ശേഷം മാത്രമെ എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ള എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ ഈ അഭിപ്രായം കേരളത്തിൽ വൻവിവാദമായിരുന്നു.
കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ചെന്ന ആരോപണങ്ങള്‍ക്ക് മറുപടിയായാണ് കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നോക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കില്‍ കമ്മീഷന്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.