മഹാകുംഭമേള; വസന്ത് പഞ്ചമി നാളിൽ പുണ്യസ്‌നാനം നടത്തിയത് 62 ലക്ഷം ഭക്തർ

മഹാകുംഭമേളയിലെ മൂന്നാം അമൃത് സ്നാനത്തിന് വൻ ഭക്തജന തിരക്ക്. ബസന്ത് പഞ്ചമി ദിനത്തിലെ അമൃത് സ്നാനത്തിനായി ലക്ഷങ്ങളെത്തി. മഹാകുംഭ മേളയുടെ അവസാനത്തെ അമൃത സ്‌നാന ദിവസമായ വസന്ത് പഞ്ചമി നാളിൽ ലക്ഷക്കണക്കിന് ഭക്തരും സന്യാസിമാരും അഖാഡകളും പുണ്യസ്‌നാനത്തിൽ പങ്കെടുത്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അഖാടകൾ അവരുടെ മഹാമണ്ഡലേശ്വരരുടെ നേതൃത്വത്തിൽ, ത്രിവേണി സംഗമത്തിലേക്ക് അചാരാനുഷ്ടാനത്തോടെ, എത്തുകയും പുണ്യസ്‌നാനഗ നടത്തുകയും ചെയ്തു. ഉത്തർപ്രദേശ് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച്, രാവിലെ 8 മണി വരെ 62.25 ലക്ഷത്തിലധികം ഭക്തരാണ് പുണ്യസ്‌നാനം നടത്തിയത്.

എല്ലാ ഘാട്ടുകളിലും അഖാരകളിലും ഭക്തരുടെയും സന്യാസിമാരുടെയും നാഗ സന്യാസിമാരുടെയും മേൽ റോസാദളങ്ങൾ പതിച്ചു. ഓരോ സ്നാന സമയത്തും 20 ക്വിന്‍റൽ റോസാദളങ്ങളാണ് പുഷ്പവൃഷ്ടിക്കായി ഉപയോഗിക്കുന്നത്. മകര സംക്രാന്തിയിലെ ആദ്യത്തെ അമൃത് സ്‌നാൻ, മൗനി അമാവാസിയിലെ രണ്ടാമത്ത അമൃത് സ്നാൻ എന്നീ അവസരങ്ങളിലും യുപി സർക്കാർ പുഷ്പവൃഷ്ടി നടത്തിയിരുന്നു.

മഹാകുംഭമേളയിൽ ജനുവരി 13 മുതൽ ഞായറാഴ്ച വരെ 35 കോടി തീർത്ഥാടകർ പങ്കെടുത്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1.20 കോടിയോളം പേരാണ് കുംഭമേളയിൽ പങ്കെടുക്കാനായി എത്തിയത്. ഇവരിൽ 10 ലക്ഷം പേർ സന്യാസിമാരാണ്. രണ്ടാം അമൃതസ്‌നാന ദിവസമുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വൻ സുരക്ഷയാണ് പ്രയാഗ്‌രാജിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കുംഭമേള അവസാനിക്കാൻ ഇനി 23 ദിവസം മാത്രമാണ് ബാക്കിയുള്ളത്. കുംഭമേളയിൽ കഴിഞ്ഞ ദിവസം നടന്ന അപകടം കണക്കിലെടുത്ത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘സീറോ എറർ’ നിർദേശം പുറപ്പെടുവിച്ചിരുന്നു.

വസന്ത് പഞ്ചമി ദിനത്തിന്റെ സുദിനത്തിൽ, സന്യാസിമാർക്കും ഭക്തർക്കും യോഗി ആദിത്യനാഥ് തന്റെ ആശംസകൾ അറിയിച്ചു. ‘2025-ലെ മഹാകുംഭമേളയിൽ പ്രയാഗ്രാജിലെ ബസന്ത് പഞ്ചമിയുടെ മഹത്തായ അവസരത്തിൽ, ത്രിവേണി സംഗമത്തിൽ അമൃത സ്‌നാനം നടത്തി പുണ്യം സമ്പാദിച്ച ബഹുമാനപ്പെട്ട സന്യാസിമാർക്കും, മത നേതാക്കൾക്കും, എല്ലാ അഖാരകൾക്കും, കൽപ്പവാസികൾക്കും, ഭക്തർക്കും ഹൃദയം നിറഞ്ഞ ആശംസകൾ’- അദ്ദേഹം എക്‌സിൽ കുറിച്ചു.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...