ബിപോര്‍ജോയ് വീണ്ടും ശക്തി പ്രാപിക്കുന്നതോടെ കേരളത്തിൽ അടുത്ത നാലു ദിവസം വ്യാപക മഴക്ക് സാധ്യത. അടുത്ത 24 മണിക്കൂറില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും. വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള മൂന്നു ദിവസം വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂൺ 10 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗോവയിൽ നിന്ന് 690 കിമി അകലെ നിലവിൽ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റിന് 145 കിമി ആണ് വേഗത. കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.