ജമ്മുകശ്മീരി‍ൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്ന് കേന്ദ്രസർക്കാർ

ജമ്മു കശ്മീരി‍ൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവേയാണു കേന്ദ്രം സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷന് എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശ പദവി താൽക്കാലികമാണെന്നും എന്നാൽ സംസ്ഥാന പദവി എപ്പോൾ തിരികെ നൽകുമെന്നു ക‍ൃത്യമായി പറയാനാകില്ലെന്നും തുഷാർ മേത്ത കോടതിയിൽ വിശദീകരിച്ചു.

വോട്ടർപട്ടിക പരിഷ്കരിക്കൽ ഏകദേശം കഴിഞ്ഞതായും പഞ്ചായത്ത് , മുൻസിപ്പിൽ തിരഞ്ഞെടുപ്പുകൾക്കു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാകുമെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണു സുപ്രീംകോടതിയെ അറിയിച്ചത്. ആദ്യം മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പും, പിന്നീട് നിയമസഭ തെരഞ്ഞെടുപ്പും നടത്താമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം. കശ്മീരിലെ ഭൗതിക സാഹചര്യങ്ങളും തെരഞ്ഞെടുപ്പിന് അനുകൂലമാണ്. പുനഃസംഘടനക്ക് മുന്‍പുള്ളതിനേക്കാള്‍ 45 ശതമാനത്തോളം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനായി. നുഴഞ്ഞു കയറ്റം 90 ശതമാനവും തടഞ്ഞു. തീവ്രവാദികളുടെ ആക്രമണവും, കല്ലേറും മുന്‍പ് തെരഞ്ഞെടുപ്പുകളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ പുനഃസംഘടനയിലൂടെ വെല്ലുവിളികള്‍ മറികടക്കാനായെന്നും സോളിസിറ്റര്‍ ജനറല്‍ വിശദീകരിച്ചു.

2019 ഓഗസ്റ്റ് അഞ്ചിനാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഭരണഘടനയിലെ 370–ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്നതും ജമ്മു–കശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35എ വകുപ്പു പ്രകാരം പ്രത്യേക അവകാശം നൽകുന്നതും റദ്ദാക്കിയത്. ഒക്ടോബർ 31നു ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചു. ജമ്മു കശ്മീരിൽ അധികാര പദവി ഗവർണറിൽനിന്നു ലഫ്. ഗവർണറിലേക്കു മാറ്റുകയും ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലാകുകയും ചെയ്തിരുന്നു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....